Connect with us

National

കരൂര്‍ ദുരന്തം: സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള രണ്ട് ഹരജികള്‍ കോടതി തള്ളി

ദേശീയ മക്കള്‍ ശക്തി കക്ഷിയും ബി ജെ പി അഭിഭാഷകനും നല്‍കിയ ഹരജികളാണ് തള്ളിയത്.

Published

|

Last Updated

ചെന്നൈ | കരൂര്‍ ദുരന്തം സി ബി ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെടുള്ള രണ്ട് ഹരജികള്‍ കോടതി തള്ളി. ദേശീയ മക്കള്‍ ശക്തി കക്ഷിയും ബി ജെ പി അഭിഭാഷകനും നല്‍കിയ ഹരജികളാണ് മദ്രാസ് ഹൈക്കോടതി തള്ളിയത്. അതേസമയം, സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ടി വി കെ നേതാവ് ആധവ് അര്‍ജുന നല്‍കിയ ഹരജി കോടതി ഇന്ന് പരിഗണിച്ചില്ല.

ഹരജിക്കാരന് ദുരന്തത്തില്‍ നഷ്ടം സംഭവിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. തമിഴ്‌നാട് സര്‍ക്കാര്‍ കോടതിയില്‍ സി ബി ഐ അന്വേഷണത്തെ എതിര്‍ത്തു. പൊതുമുതല്‍ നശിപ്പിച്ച കേസില്‍ ടി വി കെ നാമക്കല്‍ ജില്ലാ സെക്രട്ടറി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. തമിഴ്‌നാട് വെട്രി കഴകം (ടി വി കെ) അഭിഭാഷകര്‍ എത്തിയത് മുന്‍കൂര്‍ ജാമ്യാപേക്ഷക്കു വേണ്ടി മാത്രമാണ് ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിനു പരുക്കേറ്റവര്‍ക്കുമുള്ള ധനസഹായം വര്‍ധിപ്പിക്കണം എന്നുള്ള ഹരജികളില്‍ കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചു. വിഷയത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ളതാണ് നോട്ടീസ്.

ടി വി കെ പാര്‍ട്ടി ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. പൊതുപരിപാടികള്‍ നടത്തുമ്പോള്‍ കുടിവെള്ളവും ശുചിമുറിയും ഒരുക്കേണ്ടത് അതത് പാര്‍ട്ടികളുടെ ഉത്തരവാദിത്വമാണ്. പൗരന്മാരുടെ ജീവന്‍ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണെന്നും കോടതി ഓര്‍മിപ്പിച്ചു.

---- facebook comment plugin here -----

Latest