kanwar yathra
കന്‍വാര്‍ തീര്‍ഥയാത്ര; ഭക്ഷണ ശാലകളില്‍ ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു
ഏത് തരത്തിലുള്ള ഭക്ഷമാണ് വിതരണം ചെയ്യുന്നതെന്ന് ഹോട്ടലുകളില്‍ പ്രദര്‍ശിപ്പിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു

ന്യൂഡല്‍ഹി | കന്‍വാര്‍ തീര്‍ഥയാത്രാ വഴികളിലെ ഭക്ഷണശാലകളില്‍ ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ് സര്‍ക്കാരുകളുടെ വിവാദ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ഉത്തരവിനെതിരായ വിവിധ ഹരജികള്‍ പരിഗണിച്ച സുപ്രീംകോടതി ജഡ്ജിമാരായ ഋഷികേഷ് റോയ്, എസ് വി എന്‍ ഭാട്ടി എന്നിവരുടെ ബെഞ്ച് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസയച്ചു.
അതേസമയം, ഏത് തരത്തിലുള്ള ഭക്ഷമാണ് വിതരണം ചെയ്യുന്നതെന്ന് ഹോട്ടലുകളില്‍ പ്രദര്‍ശിപ്പിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയിത്രയടക്കം വിവിധ വ്യക്തികള്‍ നല്‍കിയ ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. ഉത്തരവ് വിഭാഗീയത വളര്‍ത്താന്‍ കാരണമാകുമെന്നും ഒരു വിഭാഗക്കാര്‍ക്കെതിരെ സാമ്പത്തിക ഭ്രഷ്ട് കല്‍പിക്കാന്‍ സാഹചര്യം ഒരുക്കുമെന്നുമാണ് ഹരജിക്കാര്‍ വാദിച്ചത്