Connect with us

icf kuwait

ഐ സി എഫ് മീലാദ് കാമ്പയിൻ കാന്തപുരം ഉദ്ഘാടനം ചെയ്യും

സമ്മേളനത്തോടനുബന്ധിച്ചു ചിത്താരി കെ പി ഹംസ മുസ്‌ലിയാർ അനുസ്മരണവും ഉണ്ടാകുമെന്ന്  ഐ സി എഫ് കുവൈത്ത് നാഷനൽ ഭാരവാഹികൾ അറിയിച്ചു.

Published

|

Last Updated

കുവൈത്ത് സിറ്റി | ഈ വര്‍ഷത്തെ ഐ സി എഫ് മീലാദ് കാമ്പയിന് വെള്ളിയാഴ്ച തുടക്കമാകും. കാമ്പയിന്റെ അന്താരാഷ്ട്രതല ഉദ്ഘാടനം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നിർവഹിക്കും. വൈകീട്ട് ആറിന് കുവൈത്ത്, ഖൈത്താൻ കാർമൽ സ്കൂളിലെ ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ചു ചിത്താരി കെ പി ഹംസ മുസ്‌ലിയാർ അനുസ്മരണവും ഉണ്ടാകുമെന്ന് ഐ സി എഫ് കുവൈത്ത് നാഷനൽ ഭാരവാഹികൾ അറിയിച്ചു.

മർകസ് നോളജ് സിറ്റി സി എ ഒ അഡ്വ. തൻവീർ ഉമർ, അബ്ദുൽഹകീം ദാരിമി, അലവി സഖാഫി തെഞ്ചേരി സംബന്ധിക്കും. ‘തിരുനബി (സ്വ) പ്രപഞ്ചത്തിന്റെ വെളിച്ചം’ എന്ന ശീർഷകത്തിൽ നടക്കുന്ന കാമ്പയിനോടാനുബന്ധിച്ച് സ്നേഹവിരുന്ന്, കോൺഫറൻസുകൾ, ജനസമ്പർക്കം, പ്രകീർത്തന സദസ്സ്, സ്റ്റുഡന്റസ് ഫെസ്റ്റ്, മാസ്റ്റർ മൈൻഡ്, സപ്ലിമെന്റ്, വീഡിയോ പ്രസന്റേഷൻ തുടങ്ങി വ്യത്യസ്ത പരിപാടികൾ വിവിധ ഘടകങ്ങളിലായി നടക്കുമെന്നും ഐ സി എഫ് ഭാരവാഹികൾ അറിയിച്ചു.
---- facebook comment plugin here -----

Latest