Kerala
രോഷമണയാതെ കെ സുധാകരന്‍; എന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ടത് എന്തിന്?
ദീപാ ദാസ് മുന്‍ഷി നല്‍കിയ റിപോര്‍ട്ടിനോട് വിയോജിപ്പ്

കണ്ണൂര്‍ | കെ പി സി സി അധ്യക്ഷ പദവിയില്‍ നിന്ന് നീക്കിയതില്‍ കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷിയെ രൂക്ഷമായി വിമര്‍ശിച്ച് കെ സുധാകരന്‍. ദീപാ ദാസ് മുന്‍ഷി ഹൈക്കമാന്‍ഡിന് നല്‍കിയ റിപോര്‍ട്ടിനോട് വിയോജിപ്പുണ്ടെന്ന് സുധാകരന്‍ പറഞ്ഞു. ദീപാ ദാസ് മുന്‍ഷിയുമായി എനിക്ക് ഒരു തര്‍ക്കവുമില്ല. പക്ഷേ, അവര്‍ എന്നെക്കുറിച്ച് ഹൈകമാന്‍ഡിന് നല്‍കിയ റിപോര്‍ട്ടിനോട് വിയോജിപ്പുണ്ട്. എന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ട് എന്തിനാണ് റിപോര്‍ട്ട് നല്‍കിയതെന്ന് സുധാകരന്‍ ചോദിച്ചു.
കുറച്ചുപേര്‍ അവരെ തെറ്റിദ്ധരിപ്പിച്ചു കാണും. അതാരാണെന്ന് അറിയില്ല. സംശയമുള്ളവരെ കുറിച്ച് പറയാന്‍ താത്പര്യമില്ല. ഡി സി സിയിലും മാറ്റം വേണമെന്ന് നിര്‍ബന്ധമൊന്നുമില്ല. നിലവില്‍ മികച്ച ഡി സി സി പ്രസിഡന്റുമാരാണുള്ളത്. ഉദാഹരണത്തിന്, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് ഏറ്റവും മികച്ച പ്രസിഡന്റാണ്. എല്ലാവരെയും മാറ്റാനാണ് തീരുമാനമെങ്കില്‍ അങ്ങനെയാവാമെന്നും സുധാകരന്‍ പറഞ്ഞു.