Connect with us

Kerala

കെ കെ ഷൈലജക്കെതിരെ സൈബര്‍ ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്ന് കെ സുധാകരന്‍

വീട്ടിലെത്തി വോട്ട് സംവിധാനം സിപിഐഎം ദുരുപയോഗം ചെയ്തു

Published

|

Last Updated

കണ്ണൂര്‍ | വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ഷൈലജയ്ക്കെതിരെ സൈബര്‍ ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അത്തരത്തില്‍ സൈബര്‍ ആക്രമണം ഉണ്ടായോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു.

വീട്ടിലെത്തി വോട്ട് സംവിധാനം സിപിഐഎം ദുരുപയോഗം ചെയ്തു. കള്ളവോട്ട് ശീലമാക്കിയ പാര്‍ട്ടിയാണ് സിപിഐഎംമെന്നും സംഭവത്തില്‍ യുഡിഎഫ് പരാതി നല്‍കുമെന്നും കെ സുധാകരന്‍ വ്യക്തമാക്കി. യുഡിഎഫിന് 20 സീറ്റും കിട്ടുമെന്ന സര്‍വെ ഫലം പുറത്തുവന്നതോടെയാണ് ഇത്തരം നീക്കമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭവത്തില്‍ യുഡിഎഫ് പരാതി നല്‍കുമെന്നും സുധാകരന്‍ വ്യക്തമാക്കി.

തുടര്‍ വോട്ടെടുപ്പിലും കള്ള വോട്ട് സാധ്യതയുണ്ടെന്നും പോളിങ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

 

Latest