Connect with us

Kerala

കെ റെയില്‍ സംവാദം അനശ്ചിതത്വത്തില്‍; അലോക് വര്‍മയും ശ്രീധറും പിന്‍മാറി

സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധിയെ സംശയിക്കുന്നുവെന്നാണ് പിന്‍മാറ്റത്തിന് പിറകെ അലോക് വര്‍മ പ്രതികരിച്ചത്

Published

|

Last Updated

കൊച്ചി | കെ റെയില്‍ സംഘടിപ്പിക്കുന്ന സില്‍വര്‍ലൈന്‍ സംവാദത്തില്‍ നിന്ന് മുന്‍ സിസ്ട്ര ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടര്‍ അലോക് വര്‍മയും പരിസ്ഥിതിവാദിയും എന്‍ജിനീയറുമായ
അര്‍ ശ്രീധറും പിന്‍മാറി.ഇതോടെ സംവാദം അനശ്ചിതത്വത്തിലായിരിക്കുകയാണ്.

സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധിയെ സംശയിക്കുന്നുവെന്നാണ് പിന്‍മാറ്റത്തിന് പിറകെ അലോക് വര്‍മ പ്രതികരിച്ചത്. പദ്ധതിയെ പുകഴ്ത്തിക്കൊണ്ടുള്ള ക്ഷണക്കത്ത് മാറ്റി പുതിയത് നല്‍കിയില്ലെങ്കില്‍ സംവാദത്തില്‍ നിന്നും പിന്‍മാറുമെന്ന് അലോക് വര്‍മ പറഞ്ഞിരുന്നു. അലോക് വര്‍മയുടെ ഉപാധികള്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് ശ്രീധര്‍ രാധാകൃഷ്ണനും പിന്‍മാറിയത്.

സില്‍വര്‍ലൈനെ എതിര്‍ക്കുന്ന രണ്ട് പേരാണ് നിലവില്‍ സംവാദത്തില്‍ നിന്ന് പിന്മാറിയിരിക്കുന്നത്. സംവാദത്തില്‍ വ്യക്തത വേണമെന്ന ആവശ്യത്തില്‍ മറുപടി ലഭിക്കാതിരുന്നതോടെയാണ് അലോക് വര്‍മ പിന്‍മാറിയത്. സംവാദത്തില്‍ പങ്കെടുക്കില്ലെന്ന് കാണിച്ച് അലോക് വര്‍മ ചീഫ് സെക്രട്ടറിക്ക് മെയില്‍ അയച്ചു. ശ്രീധര്‍ രാധാകൃഷ്ണനും പങ്കെടുക്കുന്നില്ലെന്ന് കെ റെയിലിനെ അറിയിച്ചു.

ഇന്നലെ ജോസഫ് സി മാത്യുവിനെ ഒഴിവാക്കി സര്‍ക്കാര്‍ അന്തിമ പാനല്‍ പുറത്തിറക്കിയിരുന്നു.

 

Latest