Kerala
ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ; ശിപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു
മുഖ്യമന്ത്രി, സ്പീക്കര്‍, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ ഉന്നതതല സമിതി ഏകകണ്ഠമായാണ് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിന്റെ പേര് ഗവര്‍ണര്‍ക്ക് ശിപാര്‍ശ ചെയ്തത്.

തിരുവനന്തപുരം | ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിനെ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ആയി നിയമിക്കാനുള്ള ശിപാര്‍ശ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകരിച്ചു. കേരള ഹൈക്കോടതി മുന്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആയിരുന്നു അലക്‌സാണ്ടര്‍ തോമസ്.
മുഖ്യമന്ത്രി, സ്പീക്കര്‍, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ ഉന്നതതല സമിതി ഏകകണ്ഠമായാണ് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിന്റെ പേര് ഗവര്‍ണര്‍ക്ക് ശിപാര്‍ശ ചെയ്തത്.
്2014 ജനുവരി 23 മുതല്‍ 2023 സെപ്റ്റംബര്‍ നാല് വരെ കേരള ഹൈക്കോടതിയില്‍ ജഡ്ജിയായി പ്രവര്‍ത്തിച്ചിട്ടുണ്ട് അലക്‌സാണ്ടര്‍ തോമസ് . തുടര്‍ന്ന് ആക്റ്റിംഗ് ചീഫ് ജസ്റ്റിസുമായിരുന്നു
---- facebook comment plugin here -----