Connect with us

Kerala

വിധി വിചിത്രം,തെറ്റായ സന്ദേശമാണ് വിധി സമൂഹത്തിന് നല്‍കുന്നത് ;എം സ്വരാജ്

അതേസമയം വിധിയെ വ്യക്തിപരമായല്ല കാണുന്നതെന്നും പാര്‍ട്ടിയുമായി ആലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും സ്വരാജ് പറഞ്ഞു

Published

|

Last Updated

കൊച്ചി | തൃപ്പൂണിത്തുറ എംഎല്‍എ കെ ബാബുവിന്റെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന ഹരജി തള്ളിയത് വിചിത്രവിധിയെന്ന് സിപിഎം നേതാവ് എം സ്വരാജ്. കേസ് വിജയിച്ചോ പരാജയപ്പെട്ടോ എന്നതല്ല താന്‍ കാണുന്നതെന്നും ഈ വിധി തെറ്റായ സന്ദേശമാണ് സമൂഹത്തിന് പകര്‍ന്നുനല്‍കുകയെന്നും സ്വരാജ് പറഞ്ഞു.

ഹെക്കോടതിയില്‍ തെളിവുകളെല്ലാം ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിരുന്നെന്നും എന്നാല്‍ വിധി മറിച്ചാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിശ്വാസികള്‍ക്കിടയില്‍ ദൈവത്തിന്റെ ചിത്രം പതിച്ച സ്ലിപ്പുകള്‍ തുടര്‍ന്നും വിതരണം ചെയ്യപ്പെടാന്‍ ഈ വിധി ഇടയാക്കുമെന്നും സ്വരാജ് അഭിപ്രായപ്പെട്ടു. അതേസമയം വിധിയെ വ്യക്തിപരമായല്ല കാണുന്നതെന്നും പാര്‍ട്ടിയുമായി ആലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും സ്വരാജ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് തൃപ്പൂണിത്തുറയില്‍ യുഡിഎഫിന്റെ കെ ബാബുവിന്റെ നിയമസഭ തിരഞ്ഞെടുപ്പ് വിജയത്തിനെതിരെ എതിര്‍ സ്ഥാനാര്‍ഥി എല്‍ഡിഎഫിലെ എം സ്വരാജ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.രണ്ട് വര്‍ഷത്തിനും പത്തുമാസത്തിനും ശേഷമാണ് ഹര്‍ജിയില്‍ വിധി വന്നത്. ജസ്റ്റിസ് പിജി അജിത് കുമാറിന്റെ ബെഞ്ചാണ് വിധി പറഞ്ഞത്.

Latest