Kerala
മാധ്യമ പ്രവര്‍ത്തകന്റെ കാര്‍ കത്തി; ഒഴിവായത് വന്‍ ദുരന്തം
ജീവന്‍ ടി വി കോഴിക്കോട് ബ്യൂറോ ചീഫ് അജീഷ് അത്തോളിയുടെ നിര്‍ത്തിയിട്ട മാരുതി ഓള്‍ട്ടോ കാറിനാണ് തീപിടിച്ചത്.

കോഴിക്കോട് | സ്‌കൂള്‍ കലോത്സവത്തിനിടെ മാധ്യമ പ്രവര്‍ത്തകന്റെ കാര്‍ കത്തി. ജീവന്‍ ടി വി കോഴിക്കോട് ബ്യൂറോ ചീഫ് അജീഷ് അത്തോളിയുടെ നിര്‍ത്തിയിട്ട മാരുതി ഓള്‍ട്ടോ കാറിനാണ് തീ പിടിച്ചത്. കുടുംബശ്രീ ക്ലീനിംഗ് ജോലി ചെയ്യുന്നവര്‍ കാറില്‍ നിന്നും പുക ഉയരുന്നത് സമീപത്തുണ്ടായിരുന്നവരെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. ഉടന്‍ തന്നെ ഫയര്‍ ഫോഴ്‌സ് എത്തി തീ കെടുത്തി.
കാറിനകത്തെ വയറിംഗ് ഷോര്‍ട്ട് സര്‍ക്യൂട്ടാണ് സംഭവത്തിന് കാരണം. മുന്‍ സീറ്റ് പൂര്‍ണമായും പിറകിലെ സീറ്റ് ഭാഗികമായും കത്തി നശിച്ചു. സംഭവമറിഞ്ഞ് നടക്കാവ് പോലീസ് സ്ഥലത്തെത്തി. കാറിനകത്തുള്ള സാധന സാമഗ്രികള്‍ കലോത്സവ പവലിയനിലേക്ക് നേരത്തെ കൊണ്ടുപോയിരുന്നു. കലോത്സവ മുഖ്യ വേദിക്ക് മുമ്പിലെ പോളിടെക്‌നിക് കാമ്പസില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് ഇന്ന് ഉച്ചക്ക് 12.30 ഓടെയാണ് തീപിടിച്ചത്. ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.