National
ഗുജാറത്ത് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ജവാന്മാരുടെ വഴക്ക് വെടിവെപ്പിൽ കലാശിച്ചു; രണ്ട് മരണം
രണ്ട് സൈനികര്‍ക്ക് പരുക്കുണ്ട്.
അഹമ്മദാബാദ് | ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിയമിതരായ രണ്ട് അര്‍ധ സൈനികര്‍ കൊല്ലപ്പെട്ടു. ജവാന്മാർ പരസ്പരം വഴക്കടിക്കുകയും അടിപിടിയുണ്ടാകുകയും ഒരാള്‍ വെടിവെപ്പ് നടത്തുകയുമായിരുനനു. എ കെ 56 സര്‍വീസ് റൈഫിള്‍ ഉപയോഗിച്ചാണ് വെടിവെച്ചത്.
പോര്‍ബന്ദറിലെ നവി ബന്ദര്‍ ഗ്രാമത്തിലാണ് സംഭവം. രണ്ട് സൈനികര്‍ക്ക് പരുക്കുണ്ട്. മണിപ്പൂരില്‍ നിന്നുള്ള ഇന്ത്യ റിസര്‍വ് ബറ്റാലിയനിലെ അംഗങ്ങളായിരുന്നനു ഇവര്‍.
അടുത്ത മാസം നടക്കുന്ന വോട്ടെടുപ്പിനായി വിന്യസിച്ചതായിരുന്നു ഇവരെ. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പരുക്കേറ്റ ജവാന്മാരെ 150 കി മീ അകലെയുള്ള ജാംനഗറിലെ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്.
---- facebook comment plugin here -----