Connect with us

National

ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പ്; അടുത്താഴ്ച പ്രഖ്യാപിച്ചേക്കും

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ആഭ്യന്തര സെക്രട്ടറിയെ കണ്ട് സാഹചര്യം വിലയിരുത്തും.

Published

|

Last Updated

ന്യൂഡല്‍ഹി | ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പ് തിയ്യതി അടുത്താഴ്ച പ്രഖ്യാപിച്ചേക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ആഭ്യന്തര സെക്രട്ടറിയെ കണ്ട് സാഹചര്യം വിലയിരുത്തും. കശ്മീര്‍ സന്ദര്‍ശിച്ച കമ്മീഷന്‍, സാഹചര്യം അനുകൂലമെന്ന് വിലയിരുത്തിയിരുന്നു.

സുതാര്യവും പാകപ്പിഴവുകളില്ലാത്തതുമായ തിരഞ്ഞെടുപ്പ് ഉറപ്പു വരുത്തുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ വ്യക്തമാക്കി.

മണ്ഡലത്തിന്റെ ഭാവി തീരുമാനിക്കുന്നത് തിരഞ്ഞെടുപ്പാണെന്ന് ജനങ്ങള്‍ മനസ്സിലാക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പില്‍ ജനം ഉറപ്പായും തങ്ങളുടെ വിവേകം ഉപയോഗിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായും ഗവര്‍ണര്‍ പറഞ്ഞു.

Latest