Kozhikode
ജാമിഅ മില്ലിയ എന്‍ട്രന്‍സ് പരീക്ഷ: രണ്ടാം റാങ്ക് നേടി ഹഫീസ് നൂറാനി
എം എ സൈക്കോളജിയിലാണ് ജനറല്‍ കാറ്റഗറിയില്‍ ഈ മികച്ച നേട്ടം കൈവരിച്ചത്.

മര്‍കസ് ഗാര്‍ഡന്‍ | ഡല്‍ഹിയിലെ ജാമിഅ മില്ലിയ ഇസ്‌ലാമിയ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് പരീക്ഷയില്‍ ഹഫീസ് നൂറാനി കൊടഗിന് രണ്ടാം റാങ്ക്. എം എ സൈക്കോളജിയിലാണ് ജനറല്‍ കാറ്റഗറിയില്‍ ഈ മികച്ച നേട്ടം കൈവരിച്ചത്. നേരത്തെ, ഹഫീസ് നൂറാനിക്ക് ഡല്‍ഹി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ ഡിപാര്‍ട്ട്‌മെന്റ് ഓഫ് സൈക്കോളജിയില്‍ എം എ സൈക്കോളജിക്ക് അഡ്മിഷന്‍ ലഭിച്ചിരുന്നു. ഈ വര്‍ഷമാണ് ജാമിഅ മദീനതുന്നൂറില്‍ നിന്നും ബാച്ച്‌ലര്‍ ഇന്‍ ഇസ്‌ലാമിക് സ്റ്റഡീസ് കം ബി എ സൈക്കോളജി പൂര്‍ത്തിയാക്കിയത്.
‘മിഡ്ലൈഫ് മെന്റല്‍ ഹെല്‍ത്ത്, ഡിജിറ്റല്‍ ട്രോമ, അനക്‌സൈറ്റി, ഡിപ്രഷന്‍’ എന്ന വിഷയത്തില്‍ അമിറ്റി, അലിഗഢ്, RGNIYD, MANUU തുടങ്ങി വിവിധ സര്‍വകലാശാലകളില്‍ പേപ്പറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന ‘Behavioral and brain health in ageing’ എന്ന വര്‍ക്ക്ഷോപ്പിലും പങ്കെടുക്കുകയുണ്ടായി. എസ് എസ് എഫ് ഉസ്വത്തുന്നബി രണ്ടാം അന്താരാഷ്ട്ര അക്കാദമിക് കോണ്‍ഫറന്‍സില്‍ ‘സൈക്കോ-സ്പിരിച്വല്‍ അനാലിസിസ് ഓഫ് എ പ്രൊഫറ്റിക്കലി പ്രിസ്‌ക്രൈബ്ഡ് സപ്പ്‌ലിക്കേഷന്‍ ഫോര്‍ ആന്‍ക്‌സൈറ്റി ആന്‍ഡ് ഡിപ്രഷന്‍’ എന്ന വിഷയത്തില്‍ പേപ്പര്‍ അവതരിപ്പിച്ചിട്ടുണ്ട്.
കര്‍ണാടകയിലെ കൊടഗ് സ്വദേശിയായ ഹഫീസ് നൂറാനി മൊയ്തീന്‍-സലീന ദമ്പതികളുടെ മകനാണ്. ജാമിഅ മദീനതുന്നൂര്‍ ഫൗണ്ടര്‍ കം റെക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരിയും അക്കാദമിക് കൗണ്‍സിലും അഭിനന്ദിച്ചു.