Kozhikode
ജാമിഅ മദീനതുന്നൂര്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്, ഡിസ്‌കഷന്‍സ് ഐഡിയബേറ്റ്, എക്കോസ് ഓഫ് സാക്രിഫൈസ്, സ്റ്റുഡന്‍സ് സമ്മിറ്റ് തുടങ്ങിയ പരിപാടികള്‍ ശ്രദ്ധേയമായി

ജാമിഅഃ മദീനത്തുന്നൂര്‍ ബുസ്തനാബാദ് മുജമ്മഅ് ക്യാമ്പസില്‍ തയ്യാറാക്കിയ റെസൊലാക്സ് ഫ്രീഡം വാള്‍
പൂനൂര്‍ | എഴുപത്തി ഒമ്പതാം സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി ജാമിഅ മദീനതുന്നൂര്‍ റെസൊലാക്സ്’25 കാമ്പയിന്‍ സംഘടിപ്പിച്ചു. കാമ്പയിനിന്റെ ഭാഗമായി മദീനതുന്നൂര്‍ സ്റ്റേറ്റ്, ഇന്റര്‍ സ്റ്റേറ്റ് കാമ്പസുകളില്‍ വിവിധ പരിപാടികള്‍ നടന്നു.
ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്, ഡിസ്‌കഷന്‍സ് ഐഡിയബേറ്റ്, എക്കോസ് ഓഫ് സാക്രിഫൈസ്, സ്റ്റുഡന്‍സ് സമ്മിറ്റ് തുടങ്ങിയ പരിപാടികള്‍ ശ്രദ്ധേയമായി. ജൂനിയര്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വിഷന്‍ സ്‌ക്രിപ്റ്റ്, മാഗസിന്‍, ഫൗണ്ടേഷന്‍ വിദ്യാര്‍ഥികള്‍ക്ക് ഗ്രാന്‍ഡ് ക്വിസ്, കോളാഷ്, ബാച്ചിലര്‍ വിദ്യാര്‍ഥികള്‍ക്ക് ‘വണ്‍ മിനിറ്റ് ഫോര്‍ ഇന്ത്യ’ എന്ന് വിഷയത്തില്‍ റീല്‍ ക്രിയേഷന്‍, അറബിക് പ്രബന്ധം, ഫിനിഷിംഗ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യ റിഫ്രെമഡ് എന്ന വിഷയത്തില്‍ ഫോട്ടോ എസ്സെ, പോസ്റ്റര്‍ പ്രസന്റേഷന്‍ തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചു.
പൂനൂര്‍ മര്‍കസ് ഗാര്‍ഡന്‍ ഹെഡ് ക്യാമ്പസില്‍ നടന്ന ഗ്രാന്‍ഡ് അസംബ്ലിയില്‍ അബൂ സ്വാലിഹ് സഖാഫി പതാക ഉയര്‍ത്തി. സൈനുല്‍ ആബിദീന്‍ ജമലുല്ലൈലി ചേളാരി, ഹസൈനാര്‍ സഖാഫി കുട്ടശ്ശേരി, ഉസ്മാന്‍ മൗലവി വയനാട്, സുഹൈറുദ്ധീന്‍ നൂറാനി ബംഗാള്‍, ശിഹാബുദ്ദീന്‍ നൂറാനി പൂനെ, സിദ്ദീഖ് നൂറാനി ഇന്‍ഡോര്‍, മന്‍സൂര്‍ ഹാജി ചെന്നൈ, ഇസ്മായില്‍ സഖാഫി കൊടക്, ഡോ. മുഹമ്മദ് അസ്ഹരി കാവുംപുറം, ഒ എം തരുവണ, അബ്ദുല്ലത്തീഫ് ഹാജി, അബ്ദുല്‍ ഖാദര്‍ മലയില്‍ എന്നിവര്‍ വിവിധ ക്യാമ്പസ് പ്രോഗ്രാമുകള്‍ക്ക് നേതൃത്വം നല്‍കി.