Connect with us

Kozhikode

ജാമിഅ മദീനതുന്നൂര്‍ റൊന്റിവ്യൂ'23; തീം ടോക്ക് സംഘടിപ്പിച്ചു

പൂനൂര്‍ മര്‍കസ് ഗാര്‍ഡനില്‍ നടക്കുന്ന ഫെസ്റ്റിവല്‍ പോസ്റ്റ് മോഡേണ്‍ ഉദാര-സ്വാര്‍ഥ തിരസ്‌കാരങ്ങളെയും പ്രതിസന്ധികളെയും കലക്ടീവ് മെമ്മറിയിലൂടെ പുനര്‍വിചിന്തനം നടത്തുകയാണ്.

Published

|

Last Updated

പൂനൂര്‍ | ജാമിഅ മദീനതുന്നൂര്‍ ലൈഫ് ഫെസ്റ്റിവല്‍ റൊന്റിവ്യൂ’23 ന്റെ ഭാഗമായി തീം ടോക്കുകള്‍ സംഘടിപ്പിച്ചു. ‘റിമെമ്പറിങ് ടുമോറോ’ എന്ന പ്രമേയത്തില്‍ ജനുവരി 10, 11, 12 തീയതികളിലായി പൂനൂര്‍ മര്‍കസ് ഗാര്‍ഡനില്‍ നടക്കുന്ന ഫെസ്റ്റിവല്‍ പോസ്റ്റ് മോഡേണ്‍ ഉദാര-സ്വാര്‍ഥ തിരസ്‌കാരങ്ങളെയും പ്രതിസന്ധികളെയും കലക്ടീവ് മെമ്മറിയിലൂടെ പുനര്‍വിചിന്തനം നടത്തുകയാണ്.

പാരലല്‍ മൈന്റുകളെ രൂപവത്കരിക്കുന്ന ആധുനിക ഇന്റര്‍നെറ്റ് യുഗത്തില്‍ സാംസ്്കാരിക പാരമ്പര്യങ്ങളുടെ സംഗമവും തുടിക്കുന്ന ഓര്‍മകളും ചരിത്രശീലുകളുമാണ് ഭാവി-വര്‍ത്തമാനങ്ങളെ നിര്‍ണയിക്കേണ്ടതെന്നും തീം ആവശ്യപ്പെടുന്നു.

ജാമിഅ മദീനതുന്നൂറിന്റെ കേരളത്തിലെ മുഴുവന്‍ കാമ്പസുകളിലും തീം ടോക്കുകള്‍ നടന്നു. ആശിര്‍ ബീരാന്‍ (മര്‍കസ് ഗാര്‍ഡന്‍ പൂനൂര്‍), സയ്യിദ് മുഅമ്മില്‍ ബാഹസന്‍ (മര്‍കസ് നജാത്ത്, എകരൂല്‍), ഹസീബ് റഹ്മാന്‍ (ഇമാം റബ്ബാനി, കാന്തപുരം), ഷാഹിദ് മോങ്ങം (സി എം മര്‍കസ് മമ്പീതി), ജാഫര്‍ അലി (മദ്‌റസത്തു മര്‍കസ് അല്‍ മുനവ്വറ, കൊല്ലം), മുബഷിര്‍ പൊന്നാനി (ഹസനീയ്യ കാമ്പസ്, ഐക്കരപ്പടി), അസ്മില്‍ (അല്‍ ഇര്‍ഷാദ് കാമ്പസ്, തെച്ച്യാട് ), മുനവ്വിര്‍ സുലൈമാന്‍ (ഇസ്‌റ, വാടാനപ്പള്ളി), ജുനൈദ് (അല്‍ ബിലാല്‍, ചെരിപ്പൂര്‍), ബാദുഷ (ഇമാം ശാഫി, ബുസ്താനാബാദ്), വാസില്‍ മുജീബ് (ദാറുല്‍ ഹിദായ, ഈങ്ങാപ്പുഴ), ഷബീബ് അശ്‌റഫ് (തര്‍ബീയ്യത്, കൊടിയത്തൂര്‍), ഷഹീര്‍ (ജമലുല്ലൈലി, ചേളാരി), അന്‍ഷിഫ് അലി (ബൈത്തുല്‍ ഇസ്സ, നരിക്കുനി), മര്‍സൂഖ് (ശുഹദാ എജു കാമ്പസ്, ഓമാനൂര്‍), സജ്ജാദ് (ദാറുല്‍ ഹികം, പാണാവള്ളി) പ്രസംഗിച്ചു.

 

Latest