Connect with us

International

ജമൈക്ക ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചു; സ്വാഗതം ചെയ്ത് അറബ് പാര്‍ലിമെന്റ്

ഭൂതകാലത്തിലെ തെറ്റുകള്‍ തിരുത്താനും ഫലസ്തീന്‍ ജനതയ്ക്കും അവരുടെ ന്യായമായ ലക്ഷ്യത്തിനും ഒപ്പം നില്‍ക്കാനും അന്താരാഷ്ട്ര സമൂഹത്തോട് പാര്‍ലിമെന്റ് ആഹ്വാനം ചെയ്തു.

Published

|

Last Updated

കൈറോ | ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ച റിപ്പബ്ലിക് ഓഫ് ജമൈക്ക സര്‍ക്കാരിന്റെ തീരുമാനത്തെ അറബ് പാര്‍ലിമെന്റ് സ്വാഗതം ചെയ്തു.

വംശീയ ഉന്മൂലനം, കുട്ടികള്‍, സ്ത്രീകള്‍, വൃദ്ധര്‍ എന്നിവരുള്‍പ്പെടെയുള്ള സാധാരണക്കാര്‍ക്ക് നേരെയുള്ള നിര്‍ബന്ധിത കുടിയിറക്കല്‍, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ എന്നിവയ്ക്കു പുറമേ ഗാസ മുനമ്പിലും വെസ്റ്റ് ബാങ്കിലും ഇസ്‌റാഈല്‍ നടത്തുന്ന വംശഹത്യാ യുദ്ധവും മൂലം പേള്‍സ്റ്റീന്‍ ജനത ഗുരുതരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ജമൈക്കയുടെ ഉചിത സമയത്തുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി അറബ് പാര്‍ലിമെന്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

ഭൂതകാലത്തിലെ തെറ്റുകള്‍ തിരുത്താനും ഫലസ്തീന്‍ ജനതയ്ക്കും അവരുടെ ന്യായമായ ലക്ഷ്യത്തിനും ഒപ്പം നില്‍ക്കാനും അന്താരാഷ്ട്ര സമൂഹത്തോട് പാര്‍ലിമെന്റ് ആഹ്വാനം ചെയ്തു.

 

---- facebook comment plugin here -----

Latest