Kerala
ജയില്‍ ചാടിയ കൊലക്കേസ് പ്രതി ജീവനൊടുക്കിയ നിലയില്‍
കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരികയായിരുന്ന ഇയാള്‍ ഇന്നലെ രാത്രിയാണ് ജയില്‍ ചാടിയത്
കാസര്‍കോട് | ചീമേനി തുറന്ന ജയിലില്‍ നിന്ന് ചാടിപ്പോയ തടവുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ മാതമംഗലം സ്വദേശി ജെയിംസ് ജോസഫിനെയാണ് ആത്മഹത്യ ചെയത് നിലയില്‍ കണ്ടെത്തിയത്. കണ്ണൂര്‍ ഓലയമ്പാടിയിലെ ആള്‍താമസമില്ലാത്ത വീട്ടിലാണ് മൃതദേഹം നിലയില്‍ കണ്ടെത്തിയത്.
കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരികയായിരുന്ന ഇയാള്‍ ഇന്നലെ രാത്രിയാണ് ജയില്‍ ചാടിയത്
---- facebook comment plugin here -----