Kuwait
കുവൈത്തിലെ പൊതുമേഖലയില്‍ ജോലിക്ക് സ്വദേശികളെ മാത്രമാക്കണമെന്ന് നിര്‍ദേശം
കുവൈത്ത് ദേശീയ ആസംബ്ലി സ്പീക്കര്‍ അഹ്മദ് അല്‍ സഅദൂണ്‍ ആണ് പുതിയ നിര്‍ദേശം സമര്‍പ്പിച്ചത്.

കുവൈത്ത് സിറ്റി | പൊതു മേഖലയിലെ ജോലികള്‍ കുവൈത്തികള്‍ക്ക് മാത്രമാക്കി മാറ്റാന്‍ നിര്‍ദേശം. കുവൈത്ത് ദേശീയ ആസംബ്ലി സ്പീക്കര്‍ അഹ്മദ് അല്‍ സഅദൂണ്‍ ആണ് പുതിയ നിര്‍ദേശം സമര്‍പ്പിച്ചത്.
ആവശ്യമായ യോഗ്യതയുള്ള ഒരു കുവൈത്തി പൗരന്‍ പോലും അത്തരം ജോലികള്‍ക്ക് അപേക്ഷിച്ചിട്ടില്ലെങ്കില്‍ മാത്രമേ പൊതുമേഖലയില്‍ പ്രവാസി തൊഴിലാളികളെ ജോലിക്ക് അനുവദിക്കാവൂ എന്നാണ് നിര്‍ദേശത്തിലുള്ളത്. സമാന ജോലികള്‍ ചെയ്യുന്ന കുവൈത്തി പൗരന്മാരുടെ ശമ്പളത്തേക്കാള്‍ ഉയര്‍ന്ന വേതനം ഇതര തൊഴിലാളികള്‍ക്ക് നല്‍കരുത്.
ജോലിയില്‍ നിന്ന് വിരമിച്ചവര്‍ക്കുള്ള ആരോഗ്യ ഇന്‍ഷ്വറന്‍സിനായി മന്ത്രാലയവും ഇന്‍ഷ്വറന്‍സ് കമ്പനിയും ഒപ്പിട്ട കരാറിന്റെ പകര്‍പ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഫഈസ് അല്‍ ജംഹൂര്‍ എം പി ആരോഗ്യ മന്ത്രിക്ക് പാര്‍ലിമെന്റില്‍ ചോദ്യങ്ങള്‍ സമര്‍പ്പിച്ചു. ഗുണഭോക്താക്കളുടെ എണ്ണം, കരാര്‍ നടപ്പാക്കിയ സമയം മുതല്‍ ഇന്ന് വരെ പ്രതിവര്‍ഷം നല്‍കിയ ആനുകൂല്യങ്ങള്‍ എന്നിങ്ങനെ യുള്ള വിവരങ്ങളാണ് ചോദിച്ചിരിക്കുന്നത്.