Kerala
വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴ
വിവിധ ജില്ലകളില്‍ മഞ്ഞ ജാഗ്രത

തിരുവനന്തപുരം | സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴ ശക്തമാകും. വിവിധ ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു.
ഇന്ന് കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നിവിടങ്ങളിലാണ് മഞ്ഞ ജാഗ്രത. ബുധനാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും മഞ്ഞ ജാഗ്രതയാണ്.
എന്നാല്‍ ഇന്ന് കേരള- കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കില്ല.
---- facebook comment plugin here -----