Connect with us

Uae

ഷാർജയിൽ 1000 ദിർഹമിന് വാണിജ്യ ലൈസൻസ്

ഷാർജ ഇൻവെസ്റ്റ്മെന്റ് ഫോറത്തിന്റെ ഒമ്പതാം എഡിഷനോടനുബന്ധിച്ചാണ് ഈ പുതിയ സംരംഭം അവതരിപ്പിക്കുന്നത്.

Published

|

Last Updated

ഷാർജ|കുറഞ്ഞ ചെലവിൽ ബിസിനസ് ആരംഭിക്കാൻ അവസരമൊരുക്കി പുതിയ സംരംഭകർക്കായി 1000 ദിർഹമിന് വാണിജ്യ ലൈസൻസ് നൽകുന്ന പദ്ധതിയുമായി ഷാർജ. ഷാർജ ഇൻവെസ്റ്റ്മെന്റ് ഫോറത്തിന്റെ ഒമ്പതാം എഡിഷനോടനുബന്ധിച്ചാണ് ഈ പുതിയ സംരംഭം അവതരിപ്പിക്കുന്നത്. ജനുവരി 31, ഫെബ്രുവരി ഒന്ന് തീയതികളിൽ ഷാർജ റിസർച്ച്, ടെക്നോളജി ആൻഡ് ഇന്നൊവേഷൻ പാർക്കിൽ വെച്ചാണ് മേള നടക്കുന്നത്.

എമിറേറ്റിലെ നിക്ഷേപ സൗഹൃദ അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിനും യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ നീക്കമെന്ന് അധികൃതർ പറഞ്ഞു. പുതിയ ലൈസൻസ് ലഭിക്കുന്നതോടെ നിക്ഷേപകർക്ക് കുറഞ്ഞ സാമ്പത്തിക ബാധ്യതയിൽ തങ്ങളുടെ സ്വപ്ന പദ്ധതികൾ തുടങ്ങാൻ സാധിക്കും. സ്റ്റാർട്ടപ്പുകൾക്കും ചെറുകിട സംരംഭങ്ങൾക്കും ഈ തീരുമാനം ആശ്വാസമാകും. ഷാർജ ഇക്കണോമിക് ഡെവലപ്മെന്റ് ഡിപ്പാർട്ട് മെന്റുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. നടപടിക്രമങ്ങൾ ലളിതമാക്കുന്നതിലൂടെ കൂടുതൽ വിദേശ നിക്ഷേപകരെയും പ്രാദേശിക പ്രതിഭകളെയും ആകർഷിക്കാൻ കഴിയുമെന്ന് ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡെവലപ്മെന്റ്അതോറിറ്റി (ശുറൂഖ്) വ്യക്തമാക്കി.

ഷാർജയിലെ വിവിധ ഫ്രീ സോണുകളിലും ഈ ആനുകൂല്യം ലഭ്യമാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ സൂചിപ്പിച്ചു. എമിറേറ്റിലെ ഡിജിറ്റൽ സംവിധാനങ്ങൾ വഴി ലൈസൻസിനായി എളുപ്പത്തിൽ അപേക്ഷിക്കാനാവും.

 

---- facebook comment plugin here -----

Latest