Connect with us

Kerala

ഒന്നിച്ച് ജീവനൊടുക്കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി യുവതിയെ കൊലപ്പെടുത്തിയ സംഭവം; വൈശാഖനും ഭാര്യയും മൃതദേഹം കാറില്‍ കയറ്റുന്ന ദൃശ്യങ്ങള്‍ പുറത്ത്

കൊലപ്പെടുത്തും മുമ്പ് യുവതിക്ക് ജ്യൂസില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കി

Published

|

Last Updated

കോഴിക്കോട്  | ഒന്നിച്ചു ജീവനൊടുക്കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി 26കാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. യുവതിയുടെ മൃതദേഹം പ്രതി വൈശാഖനും ഭാര്യയും ചേര്‍ന്ന് കാറില്‍ കയറ്റുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നത്.

വൈശാഖനെ പോലീസ് ഇന്ന് സംഭവം നടന്ന മാളിക്കടവിലെ സ്ഥാപനത്തിലെത്തിച്ച് തെളിവെടുക്കും. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു വൈശാഖന്‍ തന്റെ ഉടമസ്ഥതയിലുള്ള ഇന്‍ഡസ്ട്രിയലിലേക്ക് വിളിച്ചു വരുത്തി യുവതിയെ കൊലപ്പെടുത്തിയത്. യുവതിയുമായുള്ള ബന്ധം ഭാര്യ അറിയുമെന്ന ഭയമാണ് കൊലപാതകത്തിന് കാരണമെന്നാണ് വൈശാഖന്‍ മൊഴി നല്‍കിയത്.

കൊലപ്പെടുത്തും മുമ്പ് യുവതിക്ക് ജ്യൂസില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കിയിരുന്നു. തുടര്‍ന്ന് ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞ് ഇരുവരും സ്റ്റൂളില്‍ കയറി കഴുത്തില്‍ കുരുക്കിട്ടു. ഇതിനിടെ വൈശാഖന്‍ യുവതിയുടെ സ്റ്റൂള്‍ തട്ടിമാറ്റി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. പിന്നീട് മൃതദേഹത്തോടും പ്രതി അനാദരവ് കാണിച്ചു. ആത്മഹത്യ എന്ന് ആദ്യം കരുതിയെങ്കിലും, സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണായകമായത്

യുവതിയുടെ മരണം ഉറപ്പാക്കിയ വൈശാഖന്‍ ഭാര്യയ വിളിച്ചു വരുത്തി. ഒരു യുവതി സ്ഥാപനത്തില്‍ തൂങ്ങി നില്‍ക്കുന്നുവെന്ന് പറഞ്ഞായിരുന്നു ഭാര്യയെ വിളിച്ചു വരുത്തിയത്. തുടര്‍ന്നാണ് ഇരുവരും ചേര്‍ന്ന് യുവതിയെ കാറില്‍ കയറ്റുന്നത്. ഈ സമയം ഏതാനും പേര്‍ അവിടേക്ക് വരുന്നതും ദൃശ്യങ്ങളിലുണ്ട്. തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. യുവതിയെ ആശുപത്രിയില്‍ എത്തിച്ചശേഷം, സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിക്കാനായിരുന്നു വൈശാഖന്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ പോലീസ് എത്തിയതോടെ പദ്ധതി പാളിപ്പോവുകയായിരുന്നു.

 

---- facebook comment plugin here -----

Latest