Connect with us

Kerala

മുഖ്യമന്ത്രി ഇന്ന് പത്തനംതിട്ടയിലെ പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കും, ദുരിതബാധിതരുമായി സംസാരിക്കും

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും ക്യാമ്പുകളുടെ പ്രവര്‍ത്തനവും മുഖ്യമന്ത്രി വി ഡി സതീശന്‍ വിലയിരുത്തും.

Published

|

Last Updated

തിരുവനന്തപുരം| മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്ന് പത്തനംതിട്ടയിലെ പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കും. പത്തനംതിട്ടയിലെ പ്രളയ മേഖലകളായ റാന്നി, ആറന്മുള എന്നീ സ്ഥലങ്ങള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കും. 12 മണിക്ക് ആറന്മുളയിലായിരിക്കും ആദ്യ സന്ദര്‍ശനം. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും ക്യാമ്പുകളുടെ പ്രവര്‍ത്തനവും മുഖ്യമന്ത്രി വി ഡി സതീശന്‍ വിലയിരുത്തും. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലെ ഏകോപനത്തില്‍ സര്‍ക്കാരിന് വീഴ്ചയുണ്ടായെന്ന വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തുന്നത്.

പത്തനംതിട്ടയില്‍ കനത്ത മഴയെത്തുടര്‍ന്ന് റാന്നി, ആറന്മുള മേഖലകളില്‍ പ്രളയസമാനമായ സാഹചര്യവും ജാഗ്രതയും തുടരുകയാണ്.  ജില്ലയിലാകെ 74 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 3000ത്തിലധികം പേര്‍ ക്യാമ്പിലുണ്ട്. പമ്പ, അച്ചന്‍കോവില്‍, കക്കാട്ടാര്‍ എന്നീ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഗവിയിലേക്കുള്ള യാത്രാവിലക്ക് തുടരുകയാണ്. വനമേഖലയില്‍ കഴിഞ്ഞ ദിവസം രാത്രി ശക്തമായ മഴ ഉണ്ടായില്ല.

Content Highlights:
Severe flooding affects Ranni and Aranmula in Pathanamthitta district. Over 74 relief camps shelter more than 3,000 displaced residents. Water levels in major rivers remain high as disaster management operations are evaluated.

 

---- facebook comment plugin here -----

Latest