Connect with us

National

അക്കൗണ്ടുകൾ അറിയിപ്പില്ലാതെ ബ്ലോക്ക് ചെയ്ത് Whatsapp; ഇന്ത്യയിലടക്കം നിരവധി യൂസർമാർ പ്രതിസന്ധിയിൽ; കാരണമറിയാതെ ഉപയോക്താക്കൾ

ആപ്പിന്റെ സേവന വ്യവസ്ഥകൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ ഉപയോക്താക്കളുടെ അക്കൗണ്ട് പ്രവർത്തനങ്ങളും ഉപകരണ വിവരങ്ങളും പരിശോധിച്ച് വരികയാണെന്നും 24 മണിക്കൂറിനകം ഫലം അറിയിക്കുമെന്നുമാണ് ആപ്പ് സ്ക്രീനിൽ കാണിക്കുന്ന സന്ദേശം.

Published

|

Last Updated

ന്യൂഡൽഹി | പ്രമുഖ ഇൻസ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ് (Whatsapp) മുൻകൂട്ടി യാതൊരു മുന്നറിയിപ്പുമില്ലാതെ ഇന്ത്യയിലടക്കം നിരവധി ഉപയോക്താക്കളുടെ അക്കൗണ്ടുകൾ 24 മണിക്കൂർ നേരത്തേക്ക് അവലോകനത്തിലാക്കുകയും (Under review) ആപ്പിന്റെ എല്ലാ ഫീച്ചറുകളും ബ്ലോക്ക് ചെയ്യുകയും ചെയ്തു. തിങ്കളാഴ്ച രാത്രി ഇന്ത്യൻ സമയം എട്ട് മണിയോടെയാണ് അക്കൗണ്ടുകൾ പ്രവർത്തനം നിലച്ചതായി ഉപയോക്താക്കൾ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.

സേവനങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാനും ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനുമാണ് അക്കൗണ്ടുകൾ നിരോധിക്കുന്നതെന്ന് വാട്സ്ആപ്പ് വക്താവ് വ്യക്തമാക്കി. എങ്കിലും ചിലപ്പോൾ പിഴവുകൾ സംഭവിക്കാറുണ്ടെന്നും അത്തരം ഘട്ടങ്ങളിൽ എത്രയും വേഗത്തിൽ പ്രശ്നം പരിഹരിച്ച് ചാറ്റിങ് പുനഃസ്ഥാപിക്കാൻ ശ്രമിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആപ്പിന്റെ സേവന വ്യവസ്ഥകൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ ഉപയോക്താക്കളുടെ അക്കൗണ്ട് പ്രവർത്തനങ്ങളും ഉപകരണ വിവരങ്ങളും പരിശോധിച്ച് വരികയാണെന്നും 24 മണിക്കൂറിനകം ഫലം അറിയിക്കുമെന്നുമാണ് ആപ്പ് സ്ക്രീനിൽ കാണിക്കുന്ന സന്ദേശം. ആപ്പ് ഉപയോഗത്തിൽ അക്കൗണ്ട് പ്രശ്നങ്ങൾ നേരിട്ടാൽ അതിനെക്കുറിച്ച് അറിയാനുള്ള ഓപ്ഷനും നൽകിയിട്ടുണ്ട്.

മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകൾ പ്രവർത്തനരഹിതമായത് തങ്ങളുടെ ജോലിയെ ബാധിച്ചതായും ഔദ്യോഗിക ആപ്പ് മാത്രമാണ് ഉപയോഗിച്ചിരുന്നതെന്നും ചൂണ്ടിക്കാട്ടി നിരവധി പേരാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്.

Content Highlights:

WhatsApp unexpectedly placed multiple user accounts in India and elsewhere “under review” for 24 hours, blocking all app features. Affected users reported receiving generic review notices without prior warning. WhatsApp stated it bans accounts to prevent abuse but acknowledged occasional errors.

---- facebook comment plugin here -----

Latest