Kerala
പി ടി ഉഷയുടെ ഭര്‍ത്താവ് ശ്രീനിവാസന്‍ അന്തരിച്ചു
പുലര്‍ച്ചെ 12.30ഓടെ തിക്കോടി പെരുമാള്‍പുരത്തെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു.
കോഴിക്കോട് | ഇന്ത്യന്‍ ഒളിംപക് അസോസിയേഷന്‍ പ്രസിഡന്റും രാജ്യസഭ എംപിയുമായ പി ടി ഉഷയുടെ ഭര്‍ത്താവ് പൊന്നാനി സ്വദേശി വെങ്ങാലില്‍ ശ്രീനിവാസന്‍ അന്തരിച്ചു. 63 വയസ്സായിരുന്നു.
പുലര്‍ച്ചെ 12.30ഓടെ തിക്കോടി പെരുമാള്‍പുരത്തെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ പെരുമാള്‍പുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കബഡി താരമായ ശ്രീനിവാസന്‍ സിഐഎസ്എഫില്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്നു.
---- facebook comment plugin here -----



