Connect with us

kanthapuram

അക്രമമല്ല, സഹജീവി സ്നേഹമാണ് ഇസ്‌ലാം പരിചയപ്പെടുത്തുന്നത്: കാന്തപുരം

അക്രമവും തീവ്രവാദവും ഭീഷണിയും ഇസ്‌ലാമിന്റെ ശൈലിയല്ലെന്നും അത്തരം പ്രവർത്തനങ്ങൾ ഇസ്ലാമികവുമല്ലെന്നും പ്രവാചകനും അനുചരരും സമൂഹത്തിന് പകർന്ന് തന്നത് സഹിഷ്ണുതയും സഹജീവിസ്നേഹവുമാണെന്നും കാന്തപുരം പറഞ്ഞു.

Published

|

Last Updated

മക്ക | ജീവിത വിശുദ്ധിയാണ് പ്രബോധനത്തിന്റെ ആധാരമെന്നും സംശുദ്ധ ജീവിതത്തിലൂടെയും സഹജീവി സ്നേഹത്തിലൂടെയുമാണ് ഇസ്‌ലാമിനെ നാം പരിചയപ്പെടുത്തേണ്ടതെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും കേരള മുസ്‌ലിം ജമാഅത് പ്രസിഡ്ഡന്റുമായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. ഐ സി എഫ് സഊദി നാഷണൽ കമ്മിറ്റി സംഘടിപ്പിച്ച എക്സിക്യൂട്ടീവ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂനിറ്റ് മുതൽ നാഷനൽ വരെയുള്ള പുനഃസംഘടന്ന പൂർത്തിയാക്കിയാണ് എക്സിക്യൂട്ടീവ് ക്യാമ്പ്‌ സംഘടിപ്പിച്ചത്.

അക്രമവും തീവ്രവാദവും ഭീഷണിയും ഇസ്‌ലാമിന്റെ ശൈലിയല്ലെന്നും അത്തരം പ്രവർത്തനങ്ങൾ ഇസ്ലാമികവുമല്ലെന്നും പ്രവാചകനും അനുചരരും സമൂഹത്തിന് പകർന്ന് തന്നത് സഹിഷ്ണുതയും സഹജീവിസ്നേഹവുമാണെന്നും കാന്തപുരം പറഞ്ഞു. കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറിയും മഅ്ദിൻ ചെയർമാനുമായ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി മുഖ്യ പ്രഭാഷണം നടത്തി. പ്രവാസജീവിതത്തിലെ പ്രാസ്ഥാനിക പ്രവർത്തനങ്ങൾക്ക് ഏറെ പ്രസക്തിയും പ്രതിഫലവുമുണ്ടെന്നും സാന്ത്വന, സേവന, ജീവകാരുണ്യ പ്രവർത്തനങ്ങളിലെ ഐ സി എഫ് സാന്നിധ്യം അഭിമാനമാണെന്നും ഇത്തരം പ്രവർത്തനങ്ങളിൽ നേതാക്കൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും തങ്ങൾ പറഞ്ഞു.

ദീർഘകാലം നാഷനൽ കമ്മിറ്റിയിൽ പ്രവർത്തിച്ച ബശീർ എറണാകുളം, അബൂബക്കർ അൻവരി, അശ്റഫലി എം കെ എന്നിവർക്ക് യാത്രയയപ്പ് നൽകി. നാഷനൽ പ്രസിഡന്റ് സയ്യിദ് ഹബീബ് അൽ ബുഖാരി അധ്യക്ഷം വഹിച്ചു. ജനറൽ സെക്രട്ടറി നിസാർ കാട്ടിൽ സ്വാഗതവും സിറാജ് കുറ്റ്യാടി നന്ദിയും പറഞ്ഞു.

Latest