From the print
ശിരോവസ്ത്രം നോക്കി തീരുമാനം എടുക്കുന്നതല്ല ഇസ്‌ലാമിന്റെ നിലപാട്: തിങ്ക് ടാങ്ക് സമ്മിറ്റ്
നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാൻമുസ്്ലിം പണ്ഡിതർ ഇടപെട്ടത് ഇതിന് തെളിവാണെന്ന് കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്

അരീക്കോട് | ഇസ്്ലാമിന്റെ കാരുണ്യസംസ്കാരം വിളിച്ചോതി തിങ്ക് ടാങ്ക് സമ്മിറ്റ്. നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാൻമുസ്്ലിം പണ്ഡിതർ ഇടപെട്ടത് ഇതിന് തെളിവാണെന്ന് കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് പറഞ്ഞു. നിമിഷപ്രിയ മോചന വിഷയത്തിൽ കാന്തപുരം നിസ്വാർഥമായാണ് ഇടപെട്ടതെന്ന് നിമിഷപ്രിയ ആക്്ഷൻ കൗൺസിൽ അംഗം അഡ്വ. സുഭാഷ് ചന്ദ്രനും പറഞ്ഞു. അരീക്കോട് മജ്മഅ് പൂർവ വിദ്യാർഥി സംഘടനയായ സൈക്രിഡ് സംഘടിപ്പിച്ച അൽ കിതാബ് തിങ്ക് ടാങ്ക് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു ഇരുവരും.
സൈക്രിഡ് സെർച്ച് വിത്ത് ജി എസ് പ്രദീപ് മെഗാ ക്വിസ് മത്സരത്തിന് ജി എസ് പ്രദീപ് നേതൃത്വം നൽകി. യുക്തിയുടെ ചോദ്യങ്ങൾ, മതത്തിന്റെ ഉത്തരങ്ങൾ, ലോ ആൻഡ് മേഴ്സി, ലിവിംഗ് ദി മെസേജ് തുടങ്ങിയ ചർച്ചയിൽ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, അഡ്വ. സുഭാഷ് ചന്ദ്രൻ, കെ പി നൗഷാദലി, അബ്ദുൽ ഹമീദ് അൻവരി, സിബ്ഗത്തുല്ല സഖാഫി, അബ്ദുന്നാസർ സഖാഫി, ഡോ. ഫൈസൽ അഹ്സനി സിദ്ദീഖി രണ്ടത്താണി, സജീർ ബുഖാരി, ശുഹൈബുൽ ഹൈത്തമി, അമീർ ജൗഹരി കൊല്ലം സംബന്ധിച്ചു. സമാപന ദിവസമായ ഇന്ന് രാവിലെ പത്തിന് നടക്കുന്ന സാംസ്‌കാരിക സംഗമം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ശ്രീജിത്ത് ദിവാകരൻ, പി ജെ വിൻസന്റ്, കെ സി സുബിൻ, പി ആർ രതീഷ് സംബന്ധിക്കും.
വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം സമസ്ത പ്രസിഡന്റ്ഇ സുലൈമാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഇബ്‌റാഹീം ഖലീൽ അൽ ബുഖാരി മുഖ്യപ്രഭാഷണം ന
ടത്തും.