National
ഇറാഖി ചരക്ക് കപ്പല്‍ കാര്‍വാര്‍ തുറമുഖത്ത്; പാക്, സിറിയന്‍ പൗരന്മാരെ തിരിച്ചയച്ച് തീരദേശ സേന
പാക് പൗരന്റെ മൊബൈല്‍ ഫോണുകള്‍ കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. 15 ഇന്ത്യന്‍ ജീവനക്കാരും രണ്ട് സിറിയക്കാരും ഒരു പാകിസ്ഥാന്‍ പൗരനുമാണ് കപ്പലിലുണ്ടായിരുന്നത്.

ബെംഗളൂരു | പെട്രോളിയം വസ്തുക്കളുമായി കര്‍ണാടകയിലെ കാര്‍വാര്‍ തുറമുഖത്ത് എത്തിച്ചേര്‍ന്ന ഇറാഖി ചരക്ക് കപ്പലിലെ പാക് പൗരനെയും സിറിയന്‍ പൗരന്മാരെയും തിരിച്ചയച്ച് തീരദേശ സേന. പാക് പൗരന്റെ മൊബൈല്‍ ഫോണുകള്‍ കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.
എം ടി ആര്‍ ഓഷ്യന്‍ എന്ന ഇറാഖി ചരക്കു കപ്പലിലെ ജീവനക്കാര്‍ക്കെതിരെയാണ് കോസ്റ്റ് ഗാര്‍ഡ് നടപടി സ്വീകരിച്ചത്. .
ഇറാഖില്‍ നിന്ന് ബിറ്റുമെന്‍ കയറ്റിയ കപ്പല്‍ മെയ് 12നാണ് കാര്‍വാറിലെത്തിയത്. 15 ഇന്ത്യന്‍ ജീവനക്കാരും രണ്ട് സിറിയക്കാരും ഒരു പാകിസ്ഥാന്‍ പൗരനുമാണ് കപ്പലിലുണ്ടായിരുന്നത്.
---- facebook comment plugin here -----