Ongoing News
വായടപ്പിച്ചവരുടെ കീശകീറി ഐ പി എല്‍; കോലിക്കും ഗംഭീറിനും മാച്ച് ഫീയുടെ 100 ശതമാനം പിഴ
ലക്‌നൗ ബോളര്‍ നവീനുല്‍ ഹഖിന് മാച്ച് ഫീയുടെ 50 ശതമാനവും പിഴയിട്ടു
ലക്‌നൗ | ഇന്നലെ നടന്ന ഐ പി എല്‍ മത്സരത്തില്‍ പരസ്പരം കൊമ്പുകോര്‍ത്ത ലക്‌നൗ മെന്റര്‍ ഗൗതം ഗംഭീറിനും ബെംഗളൂരു സൂപ്പര്‍ താരം വീരാട് കോലിക്കും കനത്ത പിഴയിട്ട് ഐ പി എല്‍ അധികൃതര്‍. മാച്ച് ഫീയുടെ നൂറ് ശതമാനം പിഴയാണ് ഇരുവര്‍ക്കും ചുമത്തിയിരിക്കുന്നത്. ഐ പി എല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് ഇരുവരെയും അധികൃതര്‍ പിഴ ശിക്ഷിച്ചത്.
കൂടാതെ, ലക്‌നൗ ബോളര്‍ നവീനുല്‍ ഹഖിനും അധികൃതര്‍ പിഴ ചുമത്തി. മാച്ച് ഫീയുടെ 50 ശതമാനമാണ് നവീന് പിഴ. മത്സര ശേഷമാണ് നവീനുമായും ഗംഭീറുമായുമെല്ലാം കോലി കൊമ്പുകോര്‍ത്തത്.
പത്ത് വര്‍ഷം മുമ്പ് ഗംഭീര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകനായിരുന്ന സമയത്ത് കോലിയോട് കശപിശ ഉണ്ടാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നലത്തെ സംഭവമെന്നും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ഉയരുന്നുണ്ട്.
Full Controversy in One Video 🤯
Virat Kohli vs Amit Mishra, Naveen-ul-Haq and Gautam Gambhir 🥵#LSGvsRCBpic.twitter.com/2ZMdVcgDWw— Ayush Gupta (@ayush_gupta45) May 1, 2023
എന്നാല്‍, ഇതിനെല്ലാം അടക്കം വരുത്തുന്നതിന് വേണ്ടിയാണ് ഐ പി എല്‍ അധികൃതരുടെ വടിയെടുക്കല്‍. മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു 18 റൺസിന് വിജയിച്ചിരുന്നു.