Kozhikode
മർകസ് ആർട്സ് കോളേജിൽ അന്താരാഷ്ട്ര അറബിഭാഷാ ദിനാചരണം
മർകസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിന്റെ ഔദ്യോഗിക ലോഗോയുടെയും കരിയർ ആൻഡ് പ്ലേസ്മെന്റ് സെല്ലിന്റെ ലോഗോയുടെയും പ്രകാശനം പി ടി എ റഹീം എം എൽ എ പ്രിൻസിപ്പൽ പ്രൊഫ. അബ്ദുൽ ഹമീദിന് നൽകി നിർവഹിച്ചു.

കാരന്തൂർ | മർകസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ അറബിക് ഡിപ്പാർട്മെന്റിന്റെ കീഴിൽ അന്താരാഷ്ട്ര അറബിക് ദിനം ആചരിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി അഡ്വ. പി ടി എ റഹീം എം എൽ എ ഉത്‌ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രൊഫ എ കെ അബ്ദുൽ ഹമീദ് അധ്യക്ഷ പ്രസംഗം നടത്തി. ഡോ അബൂബക്കർ നിസാമി മുഖ്യ പ്രഭാഷണം നടത്തി. കെ എ ലത്തീഫ് പൂവത്തുങ്കൽ അതിഥിയായിരുന്നു. അസിസ്റ്റന്റ് പ്രിൻസിപ്പൽ അബ്ദുൽ ഖാദർ സ്വാഗത ഭാഷണം നടത്തി.
ഡിസംബർ 18 അന്താരാഷ്ട്ര അറബിക് ദിനാചരണത്തോടനുബന്ധിച്ച് ഡിസംബർ 14 മുതൽ ഖുർആൻ പാരായണ മത്സരം, ക്വിസ് മത്സരം, മാപ്പിളപ്പാട്ട്, അറബി പദ്യാലാപനം തുടങ്ങി വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ചടങ്ങിൽ മർകസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിന്റെ ഔദ്യോഗിക ലോഗോയുടെയും കരിയർ ആൻഡ് പ്ലേസ്മെന്റ് സെല്ലിന്റെ ലോഗോയുടെയും പ്രകാശനം പി ടി എ റഹീം എം എൽ എ പ്രിൻസിപ്പൽ പ്രൊഫ. അബ്ദുൽ ഹമീദിന് നൽകി നിർവഹിച്ചു. വിവിധ മത്സരങ്ങളുടെ സമ്മാനദാനം നടന്നു. പി എസ് സി പരീക്ഷയിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് 2 തസ്തികയിൽ ഒന്നും പന്ത്രണ്ടും റാങ്ക് കരസ്ഥമാക്കിയ ആഷിക, വസീലുൽ ഹനി എന്നീ വിദ്യാർഥികളെ അനുമോദിച്ചു.