Connect with us

Kozhikode

സമന്വയ വിദ്യാഭ്യാസം: ജാമിഅതുല്‍ ഹിന്ദിന്റെ സംവിധാനങ്ങളെ പ്രശംസിച്ച് ആഗോള ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി നേതാക്കള്‍

മതപഠനം ആഴത്തില്‍ നല്‍കുന്നതോടൊപ്പം ഭൗതികമായി വ്യത്യസ്ത വിഷയങ്ങളും ഭാഷകളും മറ്റു നൈപുണികളും പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന സംവിധാനം അദ്വിതീയമാണെന്ന് നേതാക്കള്‍.

Published

|

Last Updated

കോഴിക്കോട് | ലോകത്തെ മറ്റു രാഷ്ട്രങ്ങളില്‍നിന്നും വിഭിന്നമായി കേരളത്തിലും ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതൃത്വത്തില്‍ ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ്‌ലാമിയ്യ തുടര്‍ന്നുപോരുന്ന സമന്വയ വിദ്യാഭ്യാസ രീതിയെ പ്രശംസിച്ച് ആഗോള ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി നേതൃത്വം. മതപഠനം ആഴത്തില്‍ നല്‍കുന്നതോടൊപ്പം ഭൗതികമായി വ്യത്യസ്ത വിഷയങ്ങളും ഭാഷകളും മറ്റു നൈപുണികളും പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന സംവിധാനം അദ്വിതീയമാണെന്നും ഈ രീതി ആഗോള മുസ്‌ലിം സമൂഹത്തിനു മാതൃകയാണെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു. ജാമിഅതുല്‍ ഹിന്ദിന്റെ അഞ്ചാമത് കോണ്‍വൊക്കേഷനോടനുബന്ധിച്ച് നടന്ന മഹ്റജാനിലെ വ്യത്യസ്ത പ്രോഗ്രാമുകള്‍ ആസ്വദിച്ചതിനു ശേഷമായിരുന്നു നേതാക്കളുടെ പ്രതികരണം.

പ്രഭാഷണങ്ങള്‍, സംവാദങ്ങള്‍, നശീദകള്‍, ഗവേഷണ പ്രബന്ധങ്ങളുടെ അവതരണങ്ങള്‍ തുടങ്ങിയ അറുപതിലധികം മത്സരങ്ങളുള്‍ക്കൊള്ളുന്ന അക്കാദമിക് ഫെസ്റ്റാണ് ജാമിഅഃ മഹ്റജാന്‍. ലീഗ് ഓഫ് ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റീസ് ജനറല്‍ സെക്രട്ടറിയും ഈജിപ്ത് മുന്‍മന്ത്രിയുമായ ഡോ. സാമി മുഹമ്മദ് ശരീഫ്, ടുണീഷ്യയിലെ മുന്‍ മതകാര്യ മന്ത്രിയും നിലവില്‍ സൈതൂന യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലറുമായ ഡോ. റാഷിദ് ത്വബ്ബേഖ്, അമേരിക്കയിലെ പാഷന്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. അലി ഫുആദ് അലി മുഖൈമിര്‍, കിംഗ് ഫൈസല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ അഹ്മദ് ശരീഫ് ബദവി തുടങ്ങിയ ധാരാളം യൂണിവേഴ്‌സിറ്റി പ്രതിനിധികളാണ് ജാമിഅതുല്‍ ഹിന്ദിന്റെ മഹ്റജാന്‍ ആസ്വദിക്കാനെത്തിയത്.

ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റി, കെയ്‌റോ യൂണിവേഴ്‌സിറ്റി പ്രതിനിധികള്‍ക്ക് പുറമെ സ്വീഡന്‍, ഗ്രീസ്, ജോര്‍ദാന്‍, അമേരിക്ക, ഇറാഖ്, മൊറോക്കോ തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്നും വടക്കേ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള പ്രതിനിധികളുമുണ്ടായിരുന്നു സംഘത്തില്‍. കേരളത്തില്‍ നിലനില്‍ക്കുന്ന മത സൗഹാര്‍ദവും മത സ്വാതന്ത്ര്യവും മാതൃകാപരമാണെന്നും നേതാക്കള്‍ വിലയിരുത്തി.

ജാമിഅതുല്‍ ഹിന്ദില്‍ പഠനം പൂര്‍ത്തിയാക്കുന്ന ഹാദി വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനം, സ്‌കോളര്‍ഷിപ്പുകള്‍, അധ്യാപക വിദ്യാര്‍ഥി കൈമാറ്റം, സംയുക്ത ഗവേഷണങ്ങള്‍ തുടങ്ങിയ ധാരാളം കാര്യങ്ങളില്‍ ജാമിഅതുല്‍ ഹിന്ദുമായി സഹകരിക്കാന്‍ തയ്യാറാകുകയും ധാരണാപത്രങ്ങളില്‍ ഒപ്പുവെക്കുകയും ചെയ്ത നേതാക്കള്‍ കൂടുതല്‍ സഹകരണം വാഗ്ദാനം ചെയ്യുകയും ചെയ്തു.

 

---- facebook comment plugin here -----

Latest