Connect with us

Kerala

സ്‌കൂള്‍ ബസുകള്‍ക്കായുള്ള നിര്‍ദേശങ്ങള്‍ അപ്രായോഗികം; എതിര്‍പ്പുമായി മാനേജ്‌മെന്റുകള്‍

Published

|

Last Updated

തിരുവനന്തപുരം | മോട്ടോര്‍ വാഹന വകുപ്പ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ക്കെതിരെ സ്‌കൂളുകള്‍. സ്‌കൂള്‍ ബസുകള്‍ക്കായുള്ള നിര്‍ദേശങ്ങള്‍ അപ്രായോഗികമാണെന്ന് മാനേജ്‌മെന്റുകള്‍ വ്യക്തമാക്കി. സ്വകാര്യ ബസുകളില്‍ എത്തുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താനാകില്ല. 12 വയസിന് താഴെയുള്ള കുട്ടികളെ സീറ്റില്‍ ഒറ്റക്കിരുത്തുന്നത് അപകടത്തിനിടയാക്കും.

സീറ്റില്‍ ഒരു കുട്ടിയെന്ന എം വി ഡി നിര്‍ദേശം നടപ്പിലാക്കിയാല്‍ അധിക ഫീസ് ഈടാക്കേണ്ട സാഹചര്യവുമുണ്ടാകും. കര്‍ശനമായ നിയന്ത്രണങ്ങള്‍ യാത്രാ സമയത്തെയും ബാധിക്കുമെന്ന് മാനേജ്‌മെന്റുകള്‍ പറഞ്ഞു.

Latest