Kerala
സനാതന ധര്‍മം പഠിപ്പിക്കാന്‍ ക്ഷേത്രങ്ങളില്‍ സ്ഥാപനം വേണം: ഗവര്‍ണര്‍
ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ഗോശാലയും ആശുപത്രിയും സ്ഥാപിക്കണം. തെരുവില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന പശുക്കളെ ഗോശാലയില്‍ സംരക്ഷിക്കണം.

കണ്ണൂര്‍ | പുതിയ തലമുറയെ സനാതന ധര്‍മം പഠിപ്പിക്കണമെന്നും അതിനായി ക്ഷേത്രങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കണമെന്നും ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. ഇതിനൊപ്പം ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ഗോശാലയും ആശുപത്രിയും സ്ഥാപിക്കണം. തെരുവില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന പശുക്കളെ ഗോശാലയില്‍ സംരക്ഷിക്കണം. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെ വെങ്കല ശിവ പ്രതിമ അനാച്ഛാദനം ചെയ്ത് പ്രസംഗിക്കവേയാണ് ഗവര്‍ണര്‍ ഈ നിര്‍ദേശം മുന്നോട്ട് വച്ചത്.
സനാതന ധര്‍മം മതമല്ല പഠിപ്പിക്കുന്നത്. ധര്‍മ്മം ഒരു മതം മാത്രം ചെയ്യേണ്ട കാര്യമല്ലെന്നും എല്ലാവരും ചെയ്യേണ്ട കടമയാണ്.
കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ളവര്‍ സനാതന ധര്‍മത്തെ ബഹുമാനിക്കുന്നുണ്ടെന്ന കാര്യവും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.