Connect with us

Kerala

ഇന്നോവ കാറും ഇലക്ട്രിക് സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; ചികിത്സയിലായിരുന്ന ക്ഷേത്ര പൂജാരി മരിച്ചു

കോഴിക്കോട് ഓമശ്ശേരി തറോല്‍ സ്വദേശി കൊറ്റിവട്ടം ഇല്ലത്ത് ശ്രീധരന്‍ നമ്പൂതിരി (63) ആണ് മരിച്ചത്.

Published

|

Last Updated

കോഴിക്കോട്| ഇന്നോവ കാറും ഇലക്ട്രിക് സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ക്ഷേത്ര പൂജാരി മരിച്ചു. കോഴിക്കോട് ഓമശ്ശേരി തറോല്‍ സ്വദേശി കൊറ്റിവട്ടം ഇല്ലത്ത് ശ്രീധരന്‍ നമ്പൂതിരി (63) ആണ് മരിച്ചത്. തൃക്കളയൂര്‍ മഹാദേവ ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ് ഇദ്ദേഹം.

കഴിഞ്ഞ ശനിയാഴ്ച നെല്ലിക്കാപറമ്പ്-എയര്‍പോര്‍ട്ട് റോഡില്‍ വച്ചാണ് ശ്രീധരന്‍ നമ്പൂതിരി ഓടിച്ചിരുന്ന സ്‌കൂട്ടറില്‍ ഇന്നോവ കാര്‍ ഇടിച്ച് അപകടമുണ്ടായത്. തുടര്‍ന്ന് അദ്ദേഹത്തെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇന്ന് രാവിലെ മരണം സംഭവിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടിക്ക് ശേഷം വൈകീട്ടോടെ സംസ്‌കരിക്കും. ഭാര്യ: ഇന്ദിര. മക്കള്‍: ശ്രീരാജ്, ശ്രീഹരി.

 

---- facebook comment plugin here -----

Latest