Connect with us

common wealth games

ഗുസ്തിയിൽ രവി കുമാർ ദാഹിയക്ക് സ്വർണം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ പടയോട്ടം തുടരുന്നു

57 കിലോ ഗുസ്തിയുടെ ഫൈനലിൽ നൈജീരിയയുടെ എബികെവെനിമോയെയാണ് രവി ദാഹിയ മലർത്തിയടിച്ചത്.

Published

|

Last Updated

ബിര്‍മിംഗ്ഹാം | കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ മുന്നേറ്റം തുടരുന്നു. പുരുഷ ഗുസ്തിയിൽ രവി കുമാർ ദാഹിയ സ്വർണം നേടി. 57 കിലോ ഗുസ്തിയുടെ ഫൈനലിൽ നൈജീരിയയുടെ എബികെവെനിമോയെയാണ് രവി ദാഹിയ മലർത്തിയടിച്ചത്. ഗുസ്തിയിൽ ഇന്ത്യയുടെ നാലാം സ്വർണം കൂടിയാണിത്. പൂരുഷ ലോണ്‍ ബോള്‍സില്‍ ഇന്ത്യന്‍ ടീം വെള്ളി നേടി. 60 കിലോ ബോക്‌സിംഗില്‍ ജെയ്സ്മിന്‍ ലംബോരിയയും 50 കിലോ വനിതാ ഗുസ്തിയിൽ പൂജ ഗെലോട്ടും  വെങ്കലം നേടി.

ലോണ്‍ബോള്‍സ് ഫൈനലില്‍ അയര്‍ലാന്‍ഡ് ആയിരുന്നു ഇന്ത്യയുടെ എതിരാളി. സ്‌കോര്‍ 5-18. ജെയ്സ്മിൻ്റെ പ്രഥമ കോമണ്‍വെല്‍ത്ത് മെഡലാണിത്. ഇതോടെ ഇന്ത്യന്‍ മെഡല്‍ നേട്ടം 31 ആയി. പത്ത് സ്വര്‍ണവും 11 വെള്ളിയും 10 വെങ്കലവുമാണ് ഇന്ത്യ ഇതുവരെ നേടിയത്.

ഇന്ന് വനിതകളുടെ 10,000 മീറ്റര്‍ നടത്തത്തില്‍ ഇന്ത്യയുടെ പ്രിയങ്ക ഗോസ്വാമി വെള്ളി കോമണ്‍വെല്‍ത്തില്‍ പ്രിയങ്കയുടെ കന്നി മെഡല്‍ നേട്ടമാണിത്. ഇതോടെ അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം മൂന്നായി. ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഇന്ത്യൻ വനിതാ ടീം ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്.