Connect with us

Business

ഇന്ത്യന്‍ വംശജന്‍ അജയ് ബാംഗ അടുത്ത ലോകബേങ്ക് പ്രസിഡന്റ്

ജൂണ്‍ രണ്ടിന് ബാംഗ ലോകബേങ്ക് പ്രസിഡന്റായി ചുമതലയേല്‍ക്കും.

Published

|

Last Updated

വാഷിങ്ടണ്‍| ഇന്ത്യന്‍ വംശജന്‍ അജയ് ബാംഗ അടുത്ത ലോക ബേങ്ക് പ്രസിഡന്റാകും. ലോകബേങ്കിന്റെ 25 അംഗ എക്‌സിക്യൂട്ടീവ് ബോര്‍ഡാണ് അജയ് ബാംഗയെ പ്രസിഡന്റായി ഇന്നലെ തെരഞ്ഞെടുത്തത്. അഞ്ച് വര്‍ഷമാണ് ലോകബേങ്ക് പ്രസിഡന്റിന്റെ കാലാവധി. ജൂണ്‍ രണ്ടിന് ബാംഗ ലോകബേങ്ക് പ്രസിഡന്റായി ചുമതലയേല്‍ക്കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

യു.എസ് പ്രസിഡന്റ് ജോ ബൈഡനാണ് അജയ് ബാംഗയെ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്തത്. നാമനിര്‍ദേശം ചെയ്യപ്പെട്ടതിന് പിന്നാലെ 96 രാജ്യങ്ങളുടെ പ്രതിനിധികളുമായ ബാംഗ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. മൂന്നാഴ്ചത്തെ പര്യടനത്തില്‍ എട്ട് രാജ്യങ്ങളും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. ഇന്ത്യയില്‍ ജനിച്ച അജയ് ബാംഗ 2007ലാണ് യു.എസ് പൗരത്വം സ്വീകരിച്ചത്.