Connect with us

t20 series

ശ്രീലങ്കക്കെതിരായ രണ്ടാം ടി20യും ഇന്ത്യക്ക്; പരമ്പര

ഏഴ് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം.

Published

|

Last Updated

ധര്‍മശാല | ശ്രീലങ്കക്കെതിരായ രണ്ടാം ടി20 മത്സരത്തിലും വിജയിച്ച് ഇന്ത്യ. ഏഴ് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സ് നേടിയപ്പോള്‍ 17.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിന് ഇന്ത്യ 186 റണ്‍സ് നേടി. ശ്രേയസ് അയ്യര്‍ അര്‍ധ സെഞ്ചുറി ( 44 ബോളിൽ നിന്ന് പുറത്താകാതെ 74 റൺസ്) നേടി. ഇതോടെ ടി20 പരമ്പര ഇന്ത്യ നേടി.

രവീന്ദ്ര ജഡേജ 18 ബോളിൽ നിന്ന് പുറത്താകാതെ 45 റൺസെടുത്തു. മൂന്ന് സിക്‌സറുകളും രണ്ട് ബൗണ്ടറികളുമായി 25 ബോളില്‍ നിന്ന് 39 റണ്‍സ് നേടിയ മലയാളി താരം സഞ്ജു സാംസണിന്റെ ഇന്നിംഗ്‌സും ശ്രദ്ധേയമായി. ലങ്കന്‍ ബോളിംഗ് നിരയില്‍ ലഹിറു കുമാര രണ്ടും ദുശ്മാന്ത ചമീര ഒന്നും വിക്കറ്റെടുത്തു.

ലങ്കന്‍ ബാറ്റിംഗ് നിരയില്‍ പഥും നിശാങ്ക അര്‍ധ സെഞ്ചുറി (75) നേടിയിരുന്നു. ക്യാപ്റ്റന്‍ ദസുന്‍ ശനക 47 റണ്‍സുമെടുത്തു. ഇന്ത്യന്‍ ബോളിംഗ് നിരയില്‍ ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഹര്‍ശല്‍ പട്ടേല്‍, യുസ്‌വേന്ദ്ര ചാഹല്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഒന്ന് വീതം വിക്കറ്റ് വീഴ്ത്തി.

Latest