Connect with us

covid vaccine

വാക്‌സിനില്‍ കോക്ടെയില്‍ പരീക്ഷണത്തിനൊരുങ്ങി ഇന്ത്യ; ലക്ഷ്യം പുതിയ വകഭേദങ്ങളെ ചെറുക്കല്‍

വിവിധ മരുന്ന് കമ്പനികളുമായി ചേര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ കോക്ടെയില്‍ പരീക്ഷണം നടത്തുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി |  കൊവിഡ് വാക്‌സീനില്‍ പുതിയ പരീക്ഷണത്തിനൊരുങ്ങി ഇന്ത്യ. വൈറസിന്റെ പുതിയ വകഭേദങ്ങളെ ചെറുക്കാന്‍ ശേഷിയുള്ള വാക്‌സിന്‍ വികസിപ്പിക്കുകയാണ് ലക്ഷ്യം. ഒന്നിലധികം കൊവിഡ് വകഭേദങ്ങള്‍ അടിസ്ഥാനമാക്കിയുള്ള വാക്‌സിന്‍ വികസിപ്പിക്കാനുള്ള ശ്രമം .

വിവിധ മരുന്ന് കമ്പനികളുമായി ചേര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ കോക്ടെയില്‍ പരീക്ഷണം നടത്തുന്നത്. അതേസമയം ഏതൊക്കെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഏതൊക്കെ മരുന്ന് കമ്പനികള്‍ പരീക്ഷണത്തില്‍ പങ്കെടുക്കുമെന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല.

Latest