National
ഇന്ത്യ ചൈന സംഘര്‍ഷം; ഇരു സഭകളും ഇന്ന് പ്രക്ഷുബ്ദമായേക്കും
രാഹുല്‍ഗാന്ധിയുടെ ചൈന പരാമര്‍ശം ഉന്നയിച്ച് പ്രതിപക്ഷത്തെ പ്രതിരോധിക്കാനാണ് ബിജെപിയുടെ തീരുമാനം

ന്യൂഡല്‍ഹി | ഇന്ത്യ ചൈന സംഘര്‍ഷത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് ലോക്‌സഭയിലും രാജ്യസഭയിലും നോട്ടീസ് നല്‍കും. ഭരണപക്ഷം ചര്‍ച്ചക്ക് തയ്യാറായില്ലെങ്കില്‍ സഭ തടസ്സപ്പെടുത്താന്‍ പ്രതിപക്ഷം തയ്യാറായേക്കും. തുടര്‍ച്ചയായി നാല് ദിവസം വിഷയത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സഭ തടസ്സപ്പെടുത്തിയിരുന്നു.
എന്നാല്‍ രാഹുല്‍ഗാന്ധിയുടെ ചൈന പരാമര്‍ശം ഉന്നയിച്ച് പ്രതിപക്ഷത്തെ പ്രതിരോധിക്കാനാണ് ബിജെപിയുടെ തീരുമാനം. രാഹുലിന്റെ പരാമര്‍ശം ചൈന അനുകൂലമാണെന്നാണ് ബിജെപി ആരോപണം
---- facebook comment plugin here -----