Connect with us

asian games

ചൈനയെ എയ്തു വീഴ്തി ഇന്ത്യ 19 ാം സ്വര്‍ണം നേടി

വിജയം കൊയ്തത് ജ്യോതി സുരേഖ, അദിതി സ്വാമി, പര്‍നീത് കൗര്‍ ടീം

Published

|

Last Updated

ഹാങ്ങ് ചൗ | ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ 19ാം സ്വര്‍ണം എയ്തു വീഴ്തി. വനിതകളുടെ ടീം കോമ്പൗണ്ട് അമ്പെയ്ത്ത് ഇനത്തിലാണ് ഇന്ത്യന്‍ സഖ്യം സ്വര്‍ണം നേടിയത്. ഫൈനലില്‍ ചൈനീസ് തായ്‌പേയ് സഖ്യത്തെ എയ്തു വീഴ്ത്തിയാണ് ജ്യോതി സുരേഖ, അദിതി സ്വാമി, പര്‍നീത് കൗര്‍ എന്നിവരടങ്ങുന്ന ടീം സുവര്‍ണനേട്ടം കൈവരിച്ചത്. സ്‌കോര്‍ 230 229.

മെഡല്‍ നിലയില്‍ ഇന്ത്യ നാലാം സ്ഥാനത്ത് തുടരുകയാണ്. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മെഡല്‍ വേട്ടയാണ് ഇന്ത്യ നടത്തുന്നത്. 19 സ്വര്‍ണവും 31 വെള്ളിയും 32 വെങ്കലവുമടക്കം 81 മെഡലുകളാണ് ഇന്ത്യക്ക് ആകെയുള്ളത്. ഒന്നാമതുള്ള ചൈനയ്ക്ക് 171 സ്വര്‍ണവും 94 വെള്ളിയും 51 വെങ്കലവുമുണ്ട്.

 

 

---- facebook comment plugin here -----

Latest