Connect with us

National

ഉത്തരാഖണ്ഡില്‍ വിദൂര പ്രദേശത്ത് ഡ്രോണുപയോഗിച്ച് മരുന്നുകള്‍ എത്തിച്ചു

ഡ്രോണ്‍ വെറും 30 മിനിറ്റ് കൊണ്ടാണ് 40 കിലോമീറ്റര്‍ ദൂരം പിന്നിട്ടത്.ഈ ദൂരം, റോഡിലൂടെ സഞ്ചരിക്കുമ്പോള്‍, ഏകദേശം 2 മണിക്കൂര്‍ എടുക്കും.

Published

|

Last Updated

ഡെറാഡൂണ്‍ |ഉത്തരാഖണ്ഡിലെ ഒരു വിദൂര പ്രദേശത്തേക്ക് ഡ്രോണ്‍ ഉപയോഗിച്ച് വിജയകരമായി സുപ്രധാന മരുന്നുകള്‍ എത്തിച്ചു. ഗര്‍വാള്‍ ജില്ലയിലെ തെഹ്രിയിലെ ആരോഗ്യ കേന്ദ്രത്തിലേക്കാണ് ക്ഷയരോഗത്തിനുള്ള മരുന്നുകള്‍ എത്തിച്ചത്.
ഋഷികേശിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നിന്ന് എയര്‍ലിഫ്റ്റ് ചെയ്ത ഡ്രോണ്‍ വെറും 30 മിനിറ്റ് കൊണ്ടാണ് 40 കിലോമീറ്റര്‍ ദൂരം പിന്നിട്ടത്. ഈ ദൂരം, റോഡിലൂടെ സഞ്ചരിക്കുമ്പോള്‍, ഏകദേശം 2 മണിക്കൂര്‍ എടുക്കും.

ഋഷികേശില്‍ നിന്ന് മരുന്നുകളും മറ്റ് സാമഗ്രികളും അയയ്ക്കുന്നതിനായി ക്വാഡ്കോപ്റ്ററിന്റെ പരീക്ഷണ പറക്കല്‍ നടത്തിയിരുന്നു. മരുന്നുകള്‍  ഡ്രോൺവഴി തരണം ചെയ്യുന്നത് ഉത്തരാഖണ്ഡിലെ വിദൂര പ്രദേശങ്ങളില്‍ താമസിക്കുന്ന രോഗികള്‍ക്ക് സഹായകമാകും.

ക്ഷയരോഗബാധിതരായ രോഗികള്‍ക്ക് മരുന്നുകള്‍ ലഭിക്കുന്ന ഒരു സംവിധാനം സൃഷ്ടിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും ചികിത്സയ്ക്കായി അവര്‍ ദീര്‍ഘദൂരം സഞ്ചരിക്കേണ്ടതില്ലന്നും എയിംസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.മീനു സിംഗ് വ്യക്തമാക്കി.

 

Latest