Kerala
തിരുവനന്തപുരത്ത് ആഫ്രിക്കന്‍ മുഷി കൃഷി നശിപ്പിച്ചു

തിരുവനന്തപുരം | തിരുവനന്തപുരത്ത് നിരോധിത മത്സ്യമായ ആഫ്രിക്കന്‍ മുഷി കൃഷി ഫിഷറീസ് വകുപ്പ് നശിപ്പിച്ചു. കാട്ടാക്കട അഞ്ചുതെങ്ങിന്‍മൂടിലെ സ്വകാര്യ മത്സ്യകൃഷിയിടത്തില്‍ വളര്‍ത്തിയിരുന്ന ആഫ്രിക്കന്‍ മുഷികളെയാണ് നശിപ്പിച്ചത്. ഇവക്ക് അരലക്ഷത്തിലധികം രൂപ വിപണിമൂല്യം വരും. ഫിഷറീസ് വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
നെയ്യാര്‍ ഡാം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അനിത, സീഡ് ജില്ലാ രജിസ്ട്രേഷന്‍ പ്രോജക്ട് കോര്‍ഡിനേറ്റര്‍ ദീപ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കൃഷി നശിപ്പിച്ചത്.
---- facebook comment plugin here -----