Connect with us

punjab congress issue

പഞ്ചാബില്‍ അമരിന്ദര്‍ സിംഗിന് പകരക്കാരനായുള്ള നീക്കങ്ങള്‍ ഊര്‍ജിതമാക്കി കോണ്‍ഗ്രസ്

അതേസമയം ക്യാപ്റ്റന്‍ അമരിന്ദര്‍ സിംഗ് ഉന്നയിച്ച ആരോപണങ്ങള്‍ കോണ്‍ഗ്രസ്സിനെ വലിയ രാഷ്ട്രീയ പ്രതിസന്ധിയിലേക്കാണ് എത്തിച്ചിരിക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി | ക്യാപ്റ്റന്‍ അമരിന്ദര്‍ സിംഗ് രാജിവെച്ചതിന് പിറകെ പഞ്ചാബില്‍ പുതിയ മുഖ്യമന്ത്രിക്കായി നീക്കങ്ങള്‍ ഊര്‍ജ്ജിതമാക്കി കോണ്‍ഗ്രസ്സ്. നവജ്യോത് സിംഗ് സിദ്ധു, സുനില്‍ ജഖര്‍, പ്രതാപ് സിംഗ് ബാജ്വ, അംബികാ സോണി തുടങ്ങിയവരുടെ പേരുകള്‍ ഇപ്പോള്‍ തല്‍സ്ഥാനത്തേക്കായി ഉയര്‍ന്നു കേള്‍ക്കുന്നത്. അതേസമയം ക്യാപ്റ്റന്‍ അമരിന്ദര്‍ സിംഗ് ഉന്നയിച്ച ആരോപണങ്ങള്‍ കോണ്‍ഗ്രസ്സിനെ വലിയ രാഷ്ട്രീയ പ്രതിസന്ധിയിലേക്കാണ് എത്തിച്ചിരിക്കുന്നത്.

പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ നല്‍കുന്ന വിവരം അനുസരിച്ച് സുനില്‍ ജഖറിന് ആണ് സാധ്യതയെന്നാണ് അറിയുന്നത്. പഞ്ചാബ് കോണ്‍ഗ്രസിന്റെ മുന്‍ അദ്ധ്യക്ഷനായ ജഖര്‍ കോണ്‍ഗ്രസ് ദേശിയ നേത്യത്വത്തിനും സ്വീകാര്യനാണ്. പ്രതാപ് സിംഗ് ബാജ്വ ആണ് കോണ്‍ഗ്രസ്സിന് മുന്നിലെ മറ്റൊരു ഉപാധി. മുന്‍ യൂത്ത് കോണ്‍ഗ്രസ് ദേശിയ അദ്ധ്യക്ഷന്‍, പാര്‍ട്ടി സംസ്ഥാനാധ്യക്ഷന്‍ എന്നീ പദവികളിലെ പ്രവര്‍ത്തനം സാമാന്യം ഭേഭപ്പെട്ടതായിരുന്നു എന്നതാണ് ഇദ്ദേഹത്തിനുള്ള അനുകൂല ഘടകം

. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അംബിക സോണിയാണ് പരിഗണിയ്ക്കപ്പെടുന്ന മറ്റൊരു പേര്. കോണ്‍ഗ്രസ് അദ്ധ്യക്ഷയുമായുള്ള ബന്ധവും ദീര്‍ഘമായ പാര്‍ലമെന്ററി പ്രവര്‍ത്തന പാരമ്പര്യവും ഒക്കെയാണ് അംബികാ സോണിയ്ക്കുള്ള അനുകൂല ഘടകങ്ങള്‍. ഇതിനെല്ലാം പുറമേ, നിലവില്‍ സംസ്ഥാന അദ്ധ്യക്ഷ സ്ഥാനം വഹിയ്ക്കുന്ന സിദ്ധു തന്നെ അവസാനം മുഖ്യമന്ത്രി പദത്തിലേയ്ക്ക് പരിഗണിയ്ക്കപ്പെടാനും സാധ്യത എറെയാണ്. സംസ്ഥാനത്തെ രാഷ്ട്രിയ സാഹചര്യവും സാദ്ധ്യതകളും സമ്പന്ധിച്ച് വിശദ്മായ റിപ്പോര്‍ട്ട് നല്‍കാന്‍ സോണിയ ഗാന്ധി സംസ്ഥാനത്തിന്റെ ചുമതലയുള്ള ഹരിഷ് റാവത്തിനൊട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മുഖ്യമന്ത്രി ആരാകണം എന്ന കാര്യത്തില്‍ അന്തിമ തിരുമാനം കൈകൊള്ളുക എന്നാണ് അറിയുന്നത്.