Kerala
പാറശ്ശാലയില്‍ ഭര്‍ത്താവ് യുവതിയെ കറി ചട്ടി കൊണ്ട് തലയ്ക്കടിച്ച് പരുക്കേല്‍പ്പിച്ചു; കേസെടുത്ത് പോലീസ്
ഭര്‍ത്താവ് ദിവസവും തന്നെ മര്‍ദിക്കാറുണ്ടെന്ന് യുവതി പോലീസില്‍ മൊഴി നല്‍കി.

തിരുവനന്തപുരം | പാറശ്ശാലയില്‍ ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. പാറശ്ശാല സ്വദേശി ഷെറീബക്കാണ് പരുക്കേറ്റത്. യുവതിയുടെ ഭര്‍ത്താവ് രാമന്‍ കറി ചട്ടികൊണ്ട് തലയ്ക്കടിച്ച് പരുക്കേല്‍പ്പിക്കുകയായിരുന്നു. യുവതിയെ പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഷെറീബയുടെ ഭര്‍ത്താവ് രാമനും ഇയാളുടെ സഹോദരിയും ചേര്‍ന്ന് മര്‍ദിച്ചതിനു ശേഷം ചട്ടിയെടുത്ത് തലയ്ക്കടിക്കുകയായിരുന്നെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്. തലയ്ക്കടിയേറ്റ യുവതി നിലവിളിച്ച് വീട്ടില്‍ നിന്നും ഇറങ്ങിയോടി. തുടര്‍ന്ന് നാട്ടുകാരാണ് പോലീസില്‍ വിവരം അറിയിച്ചത്.
സംഭവവിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസാണ് ഷെറീബയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭര്‍ത്താവ് ദിവസവും തന്നെ മര്‍ദിക്കാറുണ്ടെന്ന് യുവതി പോലീസില്‍ മൊഴി നല്‍കി. പ്രാഥമിക ചികിത്സക്ക് ശേഷം ആവശ്യമെങ്കില്‍ യുവതിയെ മെഡിക്കള്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന് പോലീസ് അറിയിച്ചു.