National
ഇന്ത്യയെ ലക്ഷ്യം വെക്കരുത്,ഭീകരാക്രമണത്തില്‍ പാകിസ്താന് പിന്തുണ നല്‍കരുത്; പോളണ്ടിന് മുന്നറിയിപ്പുമായി ഇന്ത്യ
റഷ്യയുമായി വ്യാപാരബന്ധം തുടര്‍ന്നുവെന്ന കാരണത്താല്‍ ഇന്ത്യയെ ലക്ഷ്യം വെക്കരുതെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍.
ന്യൂഡല്‍ഹി | യുക്രെയ്ന്‍ – റഷ്യ സംഘര്‍ഷത്തിനിടെ റഷ്യയുമായി വ്യാപാരബന്ധം തുടര്‍ന്നുവെന്ന കാരണത്താല്‍ ഇന്ത്യയെ ലക്ഷ്യം വെക്കരുതെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. പോളണ്ടിനെതിരായ മുന്നറിയിപ്പില്‍ പാക്കിസ്താനെ പിന്തുണയ്ക്കുന്നത് പോളണ്ട് നിര്‍ത്തണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണത്തില്‍ പാക്കിസ്താനെ നേരിട്ടോ അല്ലാതെയോ പിന്തുണ നല്‍കുന്നതിനെതിരെയും ഇന്ത്യ കര്‍ശന മുന്നറിയിപ്പ് നല്‍കി. പോളിഷ് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ റാഡോസ്ലാവ് സിക്കോര്‍സ്‌കിയുമായി ന്യൂഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയ്ക്കിടെയാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്
കൂടിക്കാഴ്ചയില്‍ ഇന്ത്യ-പോളണ്ട് രാജ്യങ്ങള്‍ തമ്മില്‍ തന്ത്രപരമായ പങ്കാളിത്തം വികസിപ്പിക്കുന്നതിന് ഇരുരാജ്യങ്ങളും താല്‍പര്യം പ്രകടിപ്പിച്ചു. 2024 ഓഗസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോളണ്ട് സന്ദര്‍ശന വേളയിലാണ് തന്ത്രപരമായ പങ്കാളിത്തത്തിന് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായത്. വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, സാങ്കേതിക വിദ്യ, ഡിജിറ്റല്‍ നവീകരണം എന്നിവയില്‍ ആഴത്തിലുള്ള സഹകരണമാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്.






