Kerala
ജല മോഷണം;ആന്റി തെഫ്റ്റ് സ്‌ക്വാഡ് രൂപീകരിച്ച് വാട്ടര്‍ അതോറിറ്റി
പൊതുജനങ്ങള്‍ക്ക് 1916 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കുകയോ kwa.thiruvalla@gmail.com, kwaptadivision@gmail.com വിലാസത്തില്‍ അറിയിക്കുകയോ ചെയ്യാം.
പത്തനംതിട്ട | ജലമോഷണം, ജലചൂഷണം എന്നിവ തടയുന്നതിന്റെ ഭാഗമായി കേരള വാട്ടര്‍ അതോറിറ്റി ആന്റി തെഫ്റ്റ് സ്‌ക്വാഡ് രൂപീകരിച്ചു. അനധികൃത ജലമോഷണം, മീറ്റര്‍ഘടിപ്പിക്കാതെ ലൈനില്‍നിന്ന് നേരിട്ട് വെളളം ഉപയോഗിക്കുക, മീറ്റര്‍ അനുമതി ഇല്ലാതെ മാറ്റി സ്ഥാപിക്കുകയോ തിരിച്ച് സ്ഥാപിക്കുകയോ ചെയ്യുക, മോട്ടറോ ഹോസോ ഉപയോഗിച്ച് ലൈനില്‍ നിന്ന് വെള്ളം ഉപയോഗിക്കുക, പൊതുടാപ്പില്‍നിന്ന് വെളളം ദുരുപയോഗം ചെയ്യുക എന്നിവ കേരള വാട്ടര്‍ സപ്ലൈ ആന്റ് സ്വീവറേജ് ആക്ട് പ്രകാരം കുറ്റകരമാണ്.
കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ക്രിമിനല്‍ കേസെടുത്ത് ശിക്ഷാ നടപടി സ്വീകരിക്കും. ജലമോഷണമോ ജലചൂഷണമോ കണ്ടെത്തിയാല്‍ പൊതുജനങ്ങള്‍ക്ക് 1916 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കുകയോ kwa.thiruvalla@gmail.com, kwaptadivision@gmail.com വിലാസത്തില്‍ അറിയിക്കുകയോ ചെയ്യാം. വിവരം നല്‍കുന്നവരുടെ പേര് വിവരം വെളിപ്പെടുത്തുകയില്ലയെന്നും വാട്ടര്‍ അതോറിറ്റി ജില്ലാ കാര്യാലയം സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ അറിയിച്ചു.






