Kerala
രാഹുല്‍ മാങ്കൂട്ടത്തില്‍ പത്തനംതിട്ട സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി
അപേക്ഷ കോടതി ചൊവാഴ്ച പരിഗണിക്കും.
പത്തനംതിട്ട | ലൈംഗീക പീഡന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പാലക്കാട് എം എല്‍ എ രാഹുല്‍ മാങ്കൂട്ടത്തില്‍ പത്തനംതിട്ട സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനാലാണ് നീക്കം. അപേക്ഷ കോടതി ചൊവാഴ്ച പരിഗണിക്കും.
അതിജീവിതയുമായുണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നെന്ന വാദമാണ് അപേക്ഷയില്‍ ഉന്നയിക്കുന്നത്. 31 വയസുകാരിയുമായുള്ള വാട്‌സ്ആപ്പ് ചാറ്റ് വിവരങ്ങള്‍ അടക്കം വാദം നടക്കുന്ന വേളയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കോടതിക്ക് മുന്നാലെ ഹാജരാക്കിയേക്കും. തന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും സാങ്കേതിക നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നതും ജാമ്യാപേക്ഷയില്‍ രാഹുല്‍ ചൂണ്ടിക്കാട്ടി.
ബലാത്സംഗം, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം, സാമ്പത്തിക ചൂഷണം അടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് യുവതി രാഹുലിനെതിരായ പരാതിയില്‍ ഉയര്‍ത്തിയത്.






