Connect with us

National

ഭോപ്പാലില്‍ യുവതി ആശുപ്രത്രി മുറ്റത്ത് പ്രസവിച്ചു; ആശുപത്രിക്കെതിരെ ഭര്‍ത്താവ് രംഗത്ത്

ഗര്‍ഭിണിയെ കിടത്താന്‍ സ്‌ട്രെച്ചറോ സഹായിക്കാന്‍ അറ്റന്‍ഡര്‍മാരോ ഇല്ലായിരുന്നെന്ന് യുവതിയുടെ ഭര്‍ത്താവ്.

Published

|

Last Updated

ഭോപ്പാല്‍| ഭോപ്പാലില്‍ യുവതി ആശുപ്രത്രി മുറ്റത്ത് പ്രസവിച്ചു. മധ്യപ്രദേശിലെ ജില്ലാ ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം.

ആംബുലന്‍സിന് വിളിച്ചുപറഞ്ഞിട്ടും ഒരുപാട് വൈകിയാണ് എത്തിയതെന്നും പിന്നീട് ഭോപ്പാലില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള ശിവപുരിയിലെ ആശുപത്രിയില്‍ എത്തിയെങ്കിലും ഗര്‍ഭിണിയെ കിടത്താന്‍ സ്‌ട്രെച്ചറോ സഹായിക്കാന്‍ അറ്റന്‍ഡര്‍മാരോ ഇല്ലായിരുന്നെന്ന് യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു.

എന്നാല്‍ ആശുപ്രത്രി മുറ്റത്ത് ഡോക്ടര്‍മാരും  നഴ്‌സുമാരും ചുറ്റും ഉണ്ടായിരുന്നുവെങ്കിലും ആരും സഹായിക്കാന്‍ എത്തിയില്ലെന്നും യുവതിയുടെ ഭര്‍ത്താവ് പരാതിപ്പെട്ടു. തുടര്‍ന്നാണ് ആശുപത്രി പരിസരത്ത് യുവതി പ്രസവിക്കുന്നത്.

പിന്നീട് നാട്ടുകാരെല്ലാം തടിച്ചുകൂടിയത് കണ്ടതോടെയാണ് ആശുപത്രി ജീവനക്കാര്‍ സ്ട്രെച്ചര്‍ കൊണ്ടുവന്ന് ഭാര്യയെയും നവജാതശിശുവിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.