National
ബംഗാളില്‍ ബിജെപി എംപിയുടെ വീടിന് നേരെ ബോംബെറിഞ്ഞു
അര്‍ജുന്‍ സിങിന്റെ കുടുംബാംഗങ്ങള്‍ ഈസമയം വീട്ടിലുണ്ടായിരുന്നു
കൊല്‍ക്കത്ത | പശ്ചിമ ബംഗാളില്‍ ബിജെപി എംപിയുടെ വീടിന് നേരെ ആക്രമണം. എംപിയായ അര്‍ജുന്‍ സിങിന്റെ വീടീന് നേരെയാണ് ആക്രമണമുണ്ടായത്. നോര്‍ത്ത് 24 പര്‍ഗാനസിലെ വീടിന് മുന്‍പില്‍ അഞ്ജാതര്‍ മൂന്ന് തവണ ബോംബെറിഞു.
അര്‍ജുന്‍ സിങിന്റെ കുടുംബാംഗങ്ങള്‍ ഈസമയം വീട്ടിലുണ്ടായിരുന്നു. ബംഗാളിലെ ക്രമസമാധാനത്തെക്കുറിച്ച് ആശങ്കയുണ്ടാക്കുന്ന സംഭവമെന്ന് ഗവര്‍ണര്‍ ജഗ്ദീപ് ധാന്‍കര്‍ പറഞ്ഞു. ബംഗാളില്‍ അക്രമം അവസാനിക്കുന്നതിന്റെ ഒരു ലക്ഷണവും ഇല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി
---- facebook comment plugin here -----





