Connect with us

Uae

ദുബൈയിൽ കണ്ടെയ്നർ മാതൃകയിലുള്ള ജിമ്മുകൾ വരുന്നു

അനുമതിക്കായി അപേക്ഷിക്കാം

Published

|

Last Updated

ദുബൈ| നഗരത്തിലെ പ്രധാന താമസയിടങ്ങളിൽ കണ്ടെയ്നർ മാതൃകയിലുള്ള ആധുനിക ജിമ്മുകൾ സ്ഥാപിക്കുന്നതിനായി ദുബൈ മുനിസിപ്പാലിറ്റി അപേക്ഷകൾ ക്ഷണിച്ചു. അൽ ബർശ, അൽ മൻഖൂൽ, മുഹൈസിന എന്നിവിടങ്ങളിലെ പാർക്കുകളിലും പൊതുസ്ഥലങ്ങളിലുമാണ് ഇത്തരം ജിമ്മുകൾക്കായി സ്ഥലം അനുവദിച്ചിരിക്കുന്നത്. നഗരവാസികൾക്കിടയിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നീക്കം.
കുറഞ്ഞ സ്ഥലത്ത് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ സാധിക്കുന്ന കണ്ടെയ്നർ ജിമ്മുകൾ പരിസ്ഥിതി സൗഹൃദമായ രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഇത്തരം ജിമ്മുകൾ സ്ഥാപിക്കാൻ താത്പര്യമുള്ള സംരംഭകർക്കും കമ്പനികൾക്കും മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കാം. കായിക ഉപകരണങ്ങൾ, എയർകണ്ടീഷനിംഗ് സൗകര്യം, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ ഉൾപ്പെടുന്നതാകണം ഈ ജിമ്മുകൾ എന്ന് മുനിസിപ്പാലിറ്റി നിർദേശിച്ചു.

പൊതുജനങ്ങൾക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന സ്ഥലങ്ങളിലാണ് ഇവ ഒരുക്കുന്നത്. നഗരസൗന്ദര്യത്തിന് മാറ്റുകൂട്ടുന്ന രീതിയിലുള്ള അത്യാധുനിക ഡിസൈനുകൾക്കാണ് മുൻഗണന നൽകുക. അപേക്ഷകൾ സ്വീകരിക്കുന്നതിനും അനുമതി നൽകുന്നതിനും വ്യക്തമായ മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. ഈ പദ്ധതിയിലൂടെ കൂടുതൽ ആളുകളെ വ്യായാമത്തിലേക്ക് ആകർഷിക്കാനും നഗരത്തിലെ പാർക്കുകളെ കൂടുതൽ സജീവമാക്കാനും സാധിക്കുമെന്ന് അധികൃതർ പറഞ്ഞു.

 

---- facebook comment plugin here -----

Latest