Business
സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; പവന് 1080 രൂപ വര്‍ധിച്ചു
1,16, 320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില.
കൊച്ചി|സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഇന്ന് പവന് 1080 രൂപയാണ് വര്‍ധിച്ചത്. 1,16, 320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 135 രൂപയാണ് കൂടിയത്. 14,540 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെ രാവിലെ 3960 രൂപ ഉയര്‍ന്ന ശേഷം സ്വര്‍ണവില ഉച്ചയോടെ 1880 രൂപ കുറയുകയായിരുന്നു. മൂന്നാഴ്ചയ്ക്കിടെ പവന്‍ വിലയില്‍ 17000 രൂപയിലധികമാണ് വര്‍ധിച്ചത്.
ആഗോള വിപണിയില്‍ സ്വര്‍ണവില 5000 ഡോളറിലേക്ക് അടുക്കുകയാണ്. 4988 ഡോളറിലാണ് ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ വ്യാപാരം നടക്കുന്നത്. ഇന്ന് 78.97 ഡോളറിന്റെ വില വര്‍ധന സ്വര്‍ണത്തിനുണ്ടായിട്ടുണ്ട്.
---- facebook comment plugin here -----





