Kerala
മൂന്നിടങ്ങളിലും ഇടതുമുന്നണിയുടെ സ്വാധീനം വർധിച്ചു; സര്‍ക്കാരിന് അനുകൂലമായ നല്ല പ്രതികരണം ഉണ്ടായി: ഇ പി ജയരാജന്‍
എല്ലാ പ്രതികൂല സാഹചര്യങ്ങളെയും പരാജയപ്പെടുത്തിക്കൊണ്ടാണ് ഇടതുമുന്നണിക്ക് തിളക്കമാര്‍ന്ന ബഹുജനപിന്തുണ ഒന്നു കൂടി മെച്ചപ്പെടുത്താന്‍ കഴിഞ്ഞത്
 
		
      																					
              
              
            കണ്ണൂര്‍ |ഭരണ വിരുദ്ധ വികാരമുണ്ടാകുമെന്നും ഇടതുമുന്നണിക്ക് എല്ലായിടത്തും കനത്ത പരാജയമുണ്ടാകുമെന്നുമുള്ള പ്രചാരണം തകര്‍ന്നുവീണെന്ന് ഇപി ജയരാജന്‍.വയനാട് അടക്കം ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്നിടത്തും ഇടതുപക്ഷത്തിന് സ്വാധീനം കൂടിയിട്ടുണ്ട്.സര്‍ക്കാരിന് അനുകൂലമായ നല്ല പ്രതികരണമാണ് ജനങ്ങളില്‍ നിന്ന് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് നല്ല വോട്ടിങ്ങ് നേടിയെടുക്കാന്‍ കഴിഞ്ഞു.എല്ലാ പ്രതികൂല സാഹചര്യങ്ങളെയും പരാജയപ്പെടുത്തിക്കൊണ്ടാണ് ഇടതുമുന്നണിക്ക് തിളക്കമാര്‍ന്ന ബഹുജനപിന്തുണ ഒന്നു കൂടി മെച്ചപ്പെടുത്താന്‍ കഴിഞ്ഞത്.ഈ തിരഞ്ഞെടുപ്പ് വലിയ പ്രതീക്ഷയും കരുത്തുമാണ് എല്‍ഡിഎഫിന് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ഒരു ഫാസിസ്റ്റ് ഭരണസംവിധാനമാണ് ഇന്ത്യയില്‍ നടപ്പിലാക്കുന്നത് എന്ന് ജനങ്ങള്‍ മനസ്സിലാക്കി. ബിജെപി അധികാരത്തില്‍ വരുന്നത് ഇന്ത്യന്‍ ഭരണഘടനയെത്തന്നെ അട്ടിമറിക്കാനാണ് എന്ന രാഷ്ട്രീയധാരണ കേരളത്തില്‍ കൂടുതല്‍ പ്രത്യക്ഷപ്പെട്ടു.ഇന്ത്യയില്‍ ബിജെപി അധികാരത്തില്‍ വന്നത് കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടുകള്‍ കൊണ്ടാണെന്നും രാജ്യത്ത് ആര്‍എസ്എസ് സംഘപരിവാര്‍ വര്‍ഗീയതക്കെതിരെ മതനിരപേക്ഷത ശക്തിപ്പെടുത്തണമെന്നും ഇ പി ആവശ്യപ്പെട്ടു.

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

